×

കോടിയേരി എസ്‌എന്‍ഡിപി ഓഫീസില്‍; അണികള്‍ എല്‍ഡിഎഫിനൊപ്പമെന്ന് പ്രഖ്യാപനം

ചെങ്ങന്നൂര്‍:ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃ്ഷ്ണന്‍. എസ്‌എന്‍ഡിപി അണികള്‍ എല്ലായ്‌പ്പോഴും എല്‍ഡിഎഫിനൊപ്പമായിരുന്നു. ശ്രീനാരായണീയ നിലപാടില്‍ നിന്ന് മാറിയപ്പോഴാണ് മുന്‍പ് വിമര്‍ശിച്ചതെന്ന് കോടിയേരി പറഞ്ഞു.

എസ്‌എന്‍ഡിപിയുടെ ചെങ്ങന്നൂരിലെ ഓഫീസും കോടിയേരി സന്ദര്‍ശിച്ചു. എസ്‌എന്‍ഡിപി നേതാക്കളുമായുള്ള കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. സിപിഎം അക്ടിംഗ് സെക്രട്ടറി നാസര്‍, ചെങ്ങന്നൂര്‍ തെരഞ്ഞടുപ്പ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.

ജാതിമതരാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി എസ്‌എന്‍ഡിപി യോഗത്തെ സ്‌നേഹിക്കുകയും യോഗത്തോട് കൂറുപുലര്‍ത്തുകയും യോഗ നിലപാടുകളോട് സഹകരിക്കുന്നതുമായ സ്ഥാനാര്‍ഥിയെ തിരിച്ചറിഞ്ഞ് വോട്ടചെയയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഇതിന് ആവശ്യമായ നിലപാട് സ്വീകരിക്കാന്‍ യൂണിയനുകള്‍ക്ക് നിര്‍ദേശം നല്‍കിയെന്നും വെള്ളാപ്പള്ളി പറഞ്ഞു

രണ്ട് യൂണിയനുകളാണ് ചെങ്ങന്നൂര്‍ മണ്ഡലത്തിലുള്ളത്. ചെങ്ങന്നൂര്‍ യൂണിയനും മാവേലിക്കര യൂണിയനിലെ ഒരു പഞ്ചായത്തും. സമുദായത്തോട് കൂറുപുലര്‍ത്തുകയും സഹായിക്കുകയും നാളെ സഹായിക്കുമെന്ന് ഉറപ്പുള്ളതുമായ സ്ഥാനാര്‍ഥിക്ക് സമുദായംഗങ്ങള്‍ക്ക് വോട്ടുചെയ്യാം വെള്ളാപ്പള്ളി പറഞ്ഞു.

ഇതിന് അണികള്‍ക്ക് നിര്‍ദേശം നല്‍കാന്‍ യൂണിയനുകളെ ചുമതലപ്പെടുത്തിയിട്ടുള്ളതായും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. മനഃസാക്ഷി വോട്ടിനുള്ള നിര്‍ദേശമല്ല പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്നത്. ചെങ്ങന്നൂരില്‍ ആര് ജയിക്കണമെന്ന് തീരുമാനിക്കുന്നത് ഈഴവ വിഭാഗവും പട്ടികജാതിപട്ടികവര്‍ഗ വിഭാഗവുമാണെന്നും അദ്ദേഹം പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top