×

തൃശൂരില്‍ യുവതിയെ ഭര്‍ത്താവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ തീകൊളുത്തി കൊന്നു

തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ദലിത് യുവതിയെ ഭര്‍ത്താവ് ആള്‍ക്കൂട്ടത്തിന് മുന്നില്‍ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജീതു(29) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്.

ഞായറാഴ്ചയാണ് സംഭവം നടന്നത്. ഇന്നലെ രാത്രിയാണ് യുവതി മരിച്ചത്. കുടുംബശ്രീ യോഗത്തിനിടെയാണ് കൊലപാതകം നടന്നത്. പഞ്ചായത്തംഗം ഉള്‍പ്പെടെ സാക്ഷിയായിരുന്നു. ആശുപത്രിയിലെത്തിക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരോ നാട്ടുകാരോ ശ്രമിച്ചില്ല.

വിരാജിനും ജീതുവിനുമിടയിൽ ചില കുടുംബപ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം.

വായ്പത്തുക കുടിശിക വരുത്തിയതിനെ തുടർന്ന് ജീതുവിനെ കുടുംബശ്രീ യോഗം ചർച്ചയ്ക്കായി വിളിപ്പിച്ചിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ വിരാജ് ജീതുവിന്റെ ദേഹത്ത് പെട്രോളൊഴിച്ചു തീകൊളുത്തുകയായിരുന്നു.  എന്നാല്‍ ഇതുകണ്ടുകൊണ്ട് നിന്നവരാരും തടയാനോ യുവതിയെ രക്ഷിക്കാനോ മുന്നോട്ട് വന്നില്ല. പൊള്ളലേറ്റ ജീതുവിനെ സ്വന്തം അച്ഛനെത്തിയാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. യുവതിയുടെ മരണ‌മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top