×

കൊട്ടിയൂര്‍ പീഡനക്കേസ്: വിചാരണ സ്‌റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി,

ദില്ലി: കൊട്ടിയൂരില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ വിചാരണ സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രിം കോടതി. രണ്ടു കന്യാസ്ത്രീകള്‍ അടക്കം മൂന്ന് പേര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ ആവശ്യം കോടതി തള്ളിയത്. ഹര്‍ജിയില്‍ കോടതി സംസ്ഥാനസര്‍ക്കാരിന് നോട്ടീസ് അയച്ചു.

കൊട്ടിയൂര്‍ പീഡന കേസിലെ മൂന്ന്, നാല്, അഞ്ച് പ്രതികളായ സിസ്റ്റര്‍ ഡോക്ടര്‍ ടെസ്സി തോമസ്, ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് സുപ്രിം കോടതിയെ സമീപിച്ചത്. കേസിലെ കുറ്റപത്രം റദ്ദാക്കണമെന്നാണ് ഇവരുടെ ആവശ്യം. പെണ്‍കുട്ടിയെ ചികിത്സിച്ച ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരും അഡ്മിനിസ്‌ട്രേറ്ററുമാണ് പ്രതികള്‍.

ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ഇവര്‍ വാദിച്ചു. എന്നാല്‍ ഇക്കാര്യം ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് തള്ളി. ഹര്‍ജിയില്‍ കോടതി സംസ്ഥാന സര്‍ക്കാറിന് നോട്ടീസ് അയച്ചു. ഗര്‍ഭിണിയായത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ആണെന്ന് അറിഞ്ഞിട്ടും ഇതേപ്പറ്റി പൊലീസില്‍ വിവരം അറിയിച്ചില്ലെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം.

ഇതേ കേസിലെ ഒന്‍പതാം പ്രതി ഫാദര്‍ തോമസ് തേരകം, പത്താം പ്രതി സിസ്റ്റര്‍ ബെറ്റി എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം ഇവരുടെ ഹര്‍ജികള്‍ പരിഗണിക്കും. വിചാരണ സ്റ്റേ ചെയ്യണമെന്ന മറ്റു പ്രതികളുടെ ആവശ്യവും നേരത്തെ കോടതി തള്ളിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top