×

എസ്എസ്എല്‍സി – എല്ലാ വിഷയത്തിലും എ പ്ലസ്‌ നേടിയത് 34,313 കുട്ടികള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ  എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു.  97.84 ശതമാനം ആണ് ഇത്തവണത്തെ ഫലം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇത്തവണ.  വിജയശതമാനം കൂടുതല്‍ ലഭിച്ച ജില്ല എറണാകുളം- 99.12 %. ഏറ്റവും കുറവ് വിജയശതമാനം ലഭിച്ചത് വയനാട് ജില്ലയില്‍, 93.87%. ഏറ്റവും കൂടുതല്‍ വിജയശതമാനം നേടിയ വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴയാണ്.  എ പ്ലസിന് അര്‍ഹരായത് 34,313 കുട്ടികളാണ്. മലപ്പുറമാണ് കൂടുതല്‍ എ പ്ലസ് നേടിയ ജില്ല. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്.

സംസ്ഥാനത്താകെ നാല് ലക്ഷത്തി നാല്പതിനായിരത്തിലധികം കുട്ടികളാണ് പരീക്ഷയെഴുതിയത്. പരീക്ഷാഫലം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ‘പിആര്‍ഡി ലൈവ്’ എന്ന മൊബൈല്‍ ആപ്പില്‍ ലഭിക്കും. ആപ്പിലൂടെ ഫലം വേഗത്തില്‍ അറിയാനായി ക്ലൗഡ് സെര്‍വര്‍ സംവിധാനം തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

മൂല്യനിര്‍ണയം കഴിഞ്ഞ 23ന് അവസാനിച്ചിരുന്നു. മാര്‍ക്ക് രേഖപ്പെടുത്തുന്നതുള്‍പ്പെടെ മറ്റു ജോലികളും ഏപ്രില്‍ അവസാനം തീര്‍ത്തിരുന്നു. മെയ് ഒന്നിന് അവധിയായതിനാലാണ് ബുധനാഴ്ച പരീക്ഷാ ബോര്‍ഡ് ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷവും മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപനം.

ഫലം താഴെ പറയുന്ന സൈറ്റുകളില്‍ ലഭ്യമാണ്.

www.keralaresults.nic.in
www.keralapareekshabhavan.in
www.bpekerala.in
www.dhsekerala.govt.in
www.reults.kerala.nic.in
www.education.kerala.govt.in
www.reult.prd.kerala.gov.in

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top