×

11 വയസായ മകന്‍ ദക്ഷിന്റെ കമ്ബ്യൂട്ടറില്‍ അഡള്‍ട്ട്‌സ് ഓണ്‍ലി വീഡിയോ കണ്ടാല്‍ ഞാന്‍ ഞെട്ടുകയില്ല: സംയുക്താ വര്‍മ

ഭര്‍ത്താവ് ബിജുവിന്റെ കാര്യത്തില്‍ താന്‍ എല്ലാ വിധ സ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആളാണെങ്കിലും മകന്‍ ദക്ഷിന്റെ കാര്യത്തില്‍ സംയുക്ത കര്‍ക്കശക്കാരിയായ അമ്മയാണ്. അതുകൊണ്ട് തന്റെ ഒരു കണ്ണ് എപ്പോഴും അവന്റെ പിന്നാലെ തന്നെ ഉണ്ടാവാറുണ്ടെന്നും സംയുക്ത വ്യക്തമാക്കുന്നു. 11 വയസായ മകന്‍ ദക്ഷിന്റെ കമ്ബ്യൂട്ടറില്‍ നാളെ എന്തെങ്കിലും അഡള്‍ട്ട് ഒണ്‍ലി സൈറ്റ് കണ്ടാല്‍ താന്‍ ഞെട്ടുകയൊന്നുമില്ല എന്നാണ് സംയുക്ത പറഞ്ഞിരിക്കുന്നത്. ‘അവന് കൗതുകം തോന്നിയതു കൊണ്ടാകാം അവന്‍ അത് നോക്കിയിട്ടുണ്ടാവുക. അവര്‍ അത് അറിയണം, എനിക്കതില്‍ പ്രശ്‌നമില്ല. പക്ഷെ ഞാന്‍ അറിയണം എന്താണ് കാര്യങ്ങളെന്ന്, അത് എനിക്ക് നിര്‍ബന്ധമാണ്. ദക്ഷ് നാളെ ഒരു സിഗരറ്റ് വലിച്ചാല്‍ ഞാന്‍ എന്തായാലും ചോദിക്കും എന്തായിരുന്നു മോനേ അതിന്റെ ഫീല്‍ എന്ന്. അങ്ങനെയൊരു അമ്മയാണ് ഞാന്‍.’ സംയുക്ത പറയുന്നു. പ്രേമത്തിന്റെ എക്‌സൈറ്റ്‌മെന്റ് ഇപ്പോഴില്ലെന്നും സംയുക്ത പറയുന്നു. പ്രണയിക്കുന്ന കാലത്ത് താന്‍ വളരെ ചൈല്‍ഡിഷായിരുന്നു. ഒരു സമയം കഴിഞ്ഞാല്‍ നമുക്ക് ചേട്ടനും അനിയത്തിയും പോലെയാവില്ലേ. വേറൊരാളായി തോന്നില്ല, നമ്മുടെ സ്വന്തം. അതില്‍ പ്രണയമുണ്ടെന്ന് തനിക്ക് തോന്നാറില്ലെന്നും താരം പറഞ്ഞു

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top