×

ഇന്റലിജന്‍സ് റിപോര്‍ട്ട് : പോലിസ് അസോസിയേഷന്‍ രക്തസാക്ഷി സ്തൂപത്തിന്റെ നിറം മാറ്റി

കോഴിക്കോട് : പൊലീസ് അസോസിയേഷനിലെ രക്തസാക്ഷി സ്തൂപത്തില്‍ മാറ്റം വരുത്തി. സ്തൂപത്തിന്റെ നിറം ചുവപ്പിന് പകരം നീലയും ചുവപ്പുമാക്കിയാണ് മാറ്റിയത്. സ്തൂപത്തില്‍ പൊലീസ് രക്തസാക്ഷികള്‍ക്ക് എന്ന് എഴുതിയിട്ടുണ്ട്. കൂടാതെ മുദ്രാവാക്യത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. രക്തസാക്ഷികള്‍ സിന്ദാബാദ്, എന്നത് പൊലീസ് അസോസിയേഷന്‍ സിന്ദാബാദ് എന്നാക്കി മാറ്റിയിട്ടുണ്ട്. ഉന്നത നിര്‍ദേശത്തെ തുടര്‍ന്നാണ് നിലപാട് മാറ്റിയതെന്നാണ് സൂചന.

സംസ്ഥാന സമ്മേളനത്തില്‍ നിന്ന് രക്തസാക്ഷി അനുസ്മരണം മാറ്റില്ലെന്ന ഉറച്ച നിലപാടിലായിരുന്നു കേരള പൊലീസ് അസോസിയേഷന്‍. 1980 മുതല്‍ അനുസ്മരണം നടക്കുന്നുണ്ട്. സംഘടനയ്ക്ക് രാഷ്ട്രീയമില്ല. ആരോപണങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നുമാണ് ജനറല്‍ സെക്രട്ടറി പി.ജി. അനില്‍കുമാര്‍ വിശദീകരിച്ചത്.

പൊലീസില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്റലിജന്‍സ് എഡിജിപി പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സേനയിലെ രാഷ്ട്രിയ അതിപ്രസരം നിയന്ത്രിച്ചില്ലെങ്കില്‍ അപകടമാകും. രാഷ്ട്രീയ ആഭിമുഖ്യം ജോലികളെയും ബാധിച്ചാല്‍ സേനയുടെ അച്ചടക്കവും വിശ്വാസ്യതയും തകരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ് കുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും റിപ്പോര്‍ട്ട് നല്‍കിയത്.

പത്തനംതിട്ട കോന്നിയില്‍ രണ്ടാഴ്ച മുന്‍പ് നടന്ന പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തില്‍ രക്തസാക്ഷികള്‍ക്കായി സ്തൂപമൊരുക്കി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചിരുന്നു. കൂടാതെ അസോസിയേഷന്‍ സമ്മേളനങ്ങലില്‍ മുന്‍ മുഖ്യമന്്തരിമാരെ ആക്ഷേപിക്കുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top