×

ജോലിക്കു പോകുന്ന പെണ്ണുങ്ങള്‍ക്ക് അവിഹിതം ഉണ്ടാകും!!! മുജാഫിത് ബാലുശേരിയുടെ വിവാദ പ്രസ്താവന

സ്ത്രീകളേയും സ്ത്രീത്വത്തേയും അപമാനിക്കുന്ന തരത്തിലുള്ള വിവാദ പ്രസംഗവുമായി വീണ്ടും മുസ്ലീം മത പ്രഭാഷകന്‍. മുജാഹിത് ബാലുശ്ശേരിയാണ് ജോലി ചെയ്യുന്ന സ്ത്രീളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസംഗവുമായി രംഗത്ത് വന്നിരിക്കുന്നത്. പെണ്ണ് തെങ്ങില്‍ കയറുന്നതോ തുണിയഴിച്ചു നടക്കുന്നതോ അല്ല സ്വാതന്ത്ര്യമെന്നും കുടുംബം നോക്കി വീട്ടില്‍ ഇരിക്കണം എന്നും പ്രഭാഷണത്തില്‍ മുജാഹിദ് ബാലുശ്ശേരി പറയുന്നു.

പെണ്ണു പെണ്ണാണ്. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് അവിഹിതം ഉണ്ടായിരിക്കും എന്നും ഇയാള്‍ പ്രസംഗത്തില്‍ സൂചിപ്പിക്കുന്നു. ജോലി ചെയ്യുന്ന സ്ത്രീകള്‍ എല്ലാം മോശക്കാരാണ് എന്ന തരത്തിലായിരുന്നു പ്രസംഗം. മുമ്ബും വിവാദ പ്രസംഗങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയയാളാണ് മുജഹിദ് ബാലുശേരി. ക്ഷേത്രങ്ങള്‍ക്കു പണം നല്‍കുന്നത് ദൈവ നിഷേധമാണ് എന്നും അങ്ങനെ ചെയ്യുന്നവര്‍ നരഗത്തില്‍ എത്തി ചേരും എന്നും മുമ്ബു പ്രസംഗിച്ചത് ഏറെ വിവദങ്ങള്‍ക്ക് ഇടയാക്കിരുന്നു.

മുജാഹിദ് ബാലുശ്ശേരിയുടെ പുതിയ പ്രസംഗം ഇങ്ങനെ.

സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാല്‍ തുണിയഴിച്ച്‌ നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ് പെരുവിരല്‍ മുതല്‍ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്‌ത്രൈണ ഭാവമുള്ളവളാ അവള്‍. കുടുംബിനിയാണ്. അവള്‍ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതല്‍ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോര്‍ഡര്‍ അവരുടെ ലൈഫിലുമുണ്ടാകും. ടെക്‌നോപാര്‍ക്കും ഐടി പാര്‍ക്കും നോക്ക്. എനിക്ക് ശമ്ബളമുണ്ട് അവന് ശമ്ബളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങള്‍ വേര്‍പെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേല്‍ കൈകാര്യ കര്‍തൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവര്‍ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവള്‍ക്ക് ശമ്ബളം കിട്ടിയാല്‍ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളില്‍ ഭൂരിഭാഗം പേര്‍ക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്ബൊ മലയാള വേഷം ധരിച്ച്‌ നില്‍ക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പൂമുഖ വാതിലില്‍ കുറ്റിച്ചൂലില്‍ മൂത്രമൊഴിച്ച്‌ നില്‍ക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.” മുസ്ലിം സമുദായത്തില്‍പ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top