×

മമ്മൂട്ടി സുല്‍ഫത്തിന്റെ കഴുത്തില്‍ താലിചാര്‍ത്തിയിട്ട് ഇന്ന് 39 വര്‍ഷം

മെഗാസ്റ്റാര്‍ മമ്മൂട്ടി സുല്‍ഫത്തിന്റെ കഴുത്തില്‍ താലിചാര്‍ത്തിയിട്ട് ഇന്ന് 39 വര്‍ഷം. 1980 മെയ് 6നാണ് സുല്‍ഫത്ത് മമ്മൂട്ടിയുടെ ജീവിതത്തിന്റെ ഭാഗമായത്. വിവാഹത്തിന് ശേഷമാണ് മമ്മൂട്ടി സൂപ്പര്‍താരമായത്. പിന്നീട് സിനിമകളില്‍ തിരക്കിലായെങ്കിലും കുടുംബത്തിനായി നല്ലൊരു ഭാഗം സമയം മാറ്റി വെയ്ക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്. മലയാളചലച്ചിത്രലോകത്തെ കെട്ടുറപ്പുള്ള കുടുംബജീവിതത്തില്‍ ഒന്നാണ് മമ്മൂട്ടിയുടേത്. ഇതേവരെ പ്രണയഗോസിപ്പുകളിലൊന്നില്‍പ്പോലും പെട്ടിട്ടില്ലാത്ത താരമാണ് അദ്ദേഹം. മമ്മൂട്ടിയുടെ കരിയറിന് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ട് എപ്പോഴും സുല്‍ഫത്ത് കൂടെയുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top