×

കൊച്ചിയില്‍ 15 വയസുകാരിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി

കൊച്ചി: പതിനഞ്ചുകാരിയെ സ്ഥാനം മാറി ശസ്ത്രക്രിയ ചെയ്തതായി പരാതി. കൊച്ചി മരടിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് ആരോപണം. വലത് തുടയിലെ പഴുപ്പിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്കാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ചത്.

വൈകീട്ട് പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അമ്മ പരിശോധിച്ചപ്പോള്‍ വലത് തുടയ്ക്ക് പകരം ഇടതു തുടയിലാണ് ശസ്ത്രക്രിയ നടത്തിയതെന്ന് അറിയുന്നത്. നടത്തിയതെന്ന് അറിയുന്നത്. ശസ്ത്രക്രിയ നടത്തിയ ഭാഗത്ത് നിന്ന് രക്തം ഒലിച്ചിറങ്ങുകയും ചെയ്തു. രക്ഷിതാക്കള്‍ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ആരും മറുപടി നല്‍കിയില്ല. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇടത് തുടയിലാണ് പഴുപ്പെന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ പോലീസിന് നല്‍കുന്ന വിശദീകരണം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top