×

സിറ്റി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണം – കെഎസ്‌്‌സി (എം)

തൊടുപുഴ : നഗരത്തില്‍ സിറ്റി ബസ്‌ സര്‍വ്വീസ്‌ ആരംഭിക്കണമെന്ന്‌ കെഎസ്‌്‌സി എം ആവശ്യപ്പെട്ടു. അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്നതോടെ നഗരത്തില്‍ യാത്രാക്ലേശം രൂക്ഷമാകും. ജില്ലയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമായി ദീര്‍ഘദൂര യാത്ര ചെയ്‌ത്‌ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനം തുടങ്ങുന്നതിന്‌ മുമ്പായി സൗകര്യപ്രദമായ രീതിയില്‍ സിറ്റി സര്‍വ്വീസ്‌ ആരംഭിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ഇത്‌ സംബന്ധിച്ചുള്ള നിവേദനം പി ജെ ജോസഫ്‌ എംഎല്‍എയ്‌ക്ക്‌ കൈമാറുമെന്ന്‌ നേതാക്കളായ ജെന്‍സ്‌ നിരപ്പേല്‍, തന്‍വീര്‍ സലിം, അമല്‍ ബിജു, ജോബിന്‍ വല്ലാട്ട്‌, ജെഫിന്‍ സണ്ണി തുടങ്ങിയവര്‍ പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top