×

സെഞ്ചുറിയടിച്ച്‌ ബിജെപി; അടി പതറി രാഹുലും സിദ്ധരാമയ്യയും.

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ ബിജെപി മുന്നേറുന്നു. 216 മണ്ഡലങ്ങളിലെ ലീഡ്നില വ്യക്തമായപ്പോള്‍ 109 മണ്ഡലങ്ങളിലും ബിജെപി മുന്നേറുന്നു. കോണ്‍ഗ്രസ് 65 മണ്ഡലങ്ങള്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നത്. ജെഡിഎസ് 41 സീറ്റുകളില്‍ ലീഡ് ചെയ്തുകൊണ്ട് നിര്‍ണായക ശക്തിയാവുകയാണ്. ഒരിടത്ത് സ്വതന്ത്രനും മുന്നിട്ടുനില്‍ക്കുന്നു.

ലിംഗായത്തുകളെ കൂടെനിര്‍ത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പു തന്ത്രത്തിന് തിരിച്ചടിയായതായാണ് ഫലം നല്‍കുന്ന സൂചന. ദളിത് വോട്ടുകളും ഗ്രാമീണ മേഖലയിലെ വോട്ടുകളും കോണ്‍ഗ്രസിന് ഗുണം ചെയ്തില്ല. മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും മുഖ്യമന്ത്രി സിദ്ധരാമയ്യ കടുത്ത മത്സരമാണ് നേരിടുന്നത്.

ജെഡിഎസിന് വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 40 സീറ്റുകള്‍ നിലനിര്‍ത്തുന്നു എന്നതു് ഇന്നത്തെ സാഹചര്യത്തില്‍ വലിയ മുന്നേറ്റമായാണ് നിരീക്ഷിക്കപ്പെടുന്നത്. തൂക്കു മന്ത്രിസഭ ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ജെഡിഎസ് പിന്തുണ അനിവാര്യമാണെന്ന സാഹചര്യമാണുള്ളത്.

222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണിത്.

1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിരുന്നു. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

ബി.ജെ.പി. സ്ഥാനാര്‍ഥി ബി.എന്‍. വിജയകുമാര്‍ മരിച്ചതിനെതുടര്‍ന്ന് ബെംഗളൂരുവിലെ ജയനഗര്‍, പതിനായിരത്തോളം തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത ആര്‍.ആര്‍. നഗര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top