×

ബിഡിജെഎസ്-ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണെ – കോടിയേരി ബാലകൃഷ്ണന്‍

ചെങ്ങന്നൂര്‍: ബിജെപി ബന്ധം ഉപേക്ഷിച്ച് ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളിലൂന്നി നിന്ന് ബിഡിജെഎസ് പ്രവര്‍ത്തിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥ തിരിച്ചുകൊണ്ടുവരാനാണു ബിജെപി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ശ്രീനാരായണഗുരുവിന്റെ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതാണ് ബിഡിജെഎസ്. അതുകൊണ്ട് ഈ രണ്ട് പ്രസ്ഥാനങ്ങളും ഒരുമിച്ച് പോകാന്‍ കഴിയില്ലെന്നാണ് കോടിയേരി പറയുന്നത്.

ഇരു പാര്‍ട്ടികളുടെയും ബന്ധത്തിന് ആയുസുണ്ടാകില്ലെന്നു രണ്ടു വര്‍ഷം മുന്‍പേ സിപിഐഎം വ്യക്തമാക്കിയതാണ്. ബിഡിജെഎസ്-ബിജെപി ബന്ധം ധൃതരാഷ്ട്രാലിംഗനമാണെന്നും ബിജെപിയുമായി നിസ്സഹകരണം തുടരാനുള്ള ബിഡിജെഎസിന്റെ തീരുമാനം എന്‍ഡിഎയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും കോടിയേരി പറഞ്ഞു.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫുമായാണു മത്സരം. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ എല്‍ഡിഎഫ് പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി ഇത്തവണയും മൂന്നാം സ്ഥാനത്തായിരിക്കും. വിന്ധ്യ പര്‍വതത്തിനിപ്പുറത്തെ ജനങ്ങള്‍ ബിജെപിയെ അംഗീകരിക്കില്ല. ജനങ്ങളുടെ വിശ്വാസം ഇടതുപക്ഷത്തിലാണെന്നും കോടിയേരി അവകാശപ്പെട്ടു.

ആഭ്യന്തര വകുപ്പിനെതിരെ ഏറ്റവും കുറവ് വിമര്‍ശനങ്ങളാണ് എല്‍ഡിഎഫ് ഭരണത്തില്‍ ഉണ്ടായിട്ടുള്ളത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനപക്ഷത്തുനിന്നു കര്‍ശന നടപടി സ്വീകരിക്കുന്ന സര്‍ക്കാരാണിത്. വേട്ടക്കാര്‍ക്കൊപ്പമല്ല, ഇരകള്‍ക്കൊപ്പമായിരിക്കും തങ്ങളെന്ന് വരാപ്പുഴ സംഭവത്തില്‍ സ്വീകരിച്ച കര്‍ശന നടപടികളിലൂടെ ഒരിക്കല്‍കൂടി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണെന്നും കോടിയേരി പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top