×

അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു; 65ാം വയസില്‍ വക്കീല്‍ കുപ്പായ

മുന്‍ എംപിയും മാധ്യമപ്രവര്‍ത്തകനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോളിന്റെ അമ്മ അഡ്വ. അന്നമ്മ പോള്‍ അന്തരിച്ചു. 95 വയസായിരുന്നു. പുലര്‍ച്ചെ നാലിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൈകിട്ട് നാലിന് ഫ്രാന്‍സിസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. മൂഞ്ഞപ്പിള്ളി പരേതനായ എംഎസ് പോളിന്റെ ഭാര്യയാണ്. പ്രൊവിഡന്‍സ് റോഡിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെക്കും. വാര്‍ധക്യ സഹജമായ രോഗങ്ങളെത്തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്വപ്‌നങ്ങള്‍ കീഴടക്കാന്‍ പ്രായം ഒരു പ്രശ്‌നമല്ലെന്നും മനക്കരുത്ത് മാത്രം മതിയെന്നും ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുത്ത ശക്തയായ വനിതയാണ് വിടപറഞ്ഞിരിക്കുന്നത്. മകനൊപ്പം അഡ്വക്കേറ്റായി എന്‍ റോള്‍ ചെയ്യുമ്ബോള്‍ 65 വയസായിരുന്നു അന്നമ്മയുടെ പ്രായം. കേരളത്തിലെ പ്രായംകൂടിയ ആദ്യത്തെ വനിതവക്കീലാണ് അന്നമ്മ.

പരേതയായ മേരി ജോര്‍ജ് കാട്ടിത്തറ, എലക്ട പോള്‍ തോട്ടത്തില്‍, തോമസ് പോള്‍, ആര്‍ട്ടിസ്റ്റ് ജോ പോള്‍, സബീന പോള്‍, ഗ്‌ളോറിയ ബാബു പയ്യപ്പിള്ളി, അഡ്വ. സുബല്‍ ജെ പോള്‍ എന്നിവരാണ് മറ്റു മക്കള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top