×

ഹ്യൂമന്‍ റൈറ്റ്‌സ് അവാര്‍ഡ് – 2019 ഡിസംബര്‍ 8 ന് കൊച്ചിയില്‍ വച്ച് – ഡോ. ബോബി ചെമ്മണ്ണൂരിന് സമ്മാനിക്കും

കൊച്ചി : ഹ്യൂമണ്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സിന്റെ ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപനത്തിന്റെ അന്ത.സത്ത ഉള്‍ക്കൊണ്ടു കൊണ്ട് ലാഭേച്ച കൂടാതെ പ്രവര്‍ത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ഈ വര്‍ഷം 2019 ഡിസംബര്‍ 8 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ വച്ച് മനുഷ്യാവകാശദിനം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സമ്മേളനത്തില്‍ വച്ച് ഡോ. ബോബി ചെമ്മണ്ണൂരിന് ഹ്യൂമണ്‍ റൈറ്റ്‌സ് അവാര്‍ഡ് സമ്മാനിക്കും.

കേരള മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ബഹു. ജസ്റ്റീസ് ആന്റണി ഡൊമനിക് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ എച്ച്. ആര്‍. എഫ്. ഫൗണ്ടര്‍ ചെയര്‍മാന്‍ ഡോ.പി.സി. അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിക്കും.
മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിഗ് ചെയര്‍മാന്‍ & കേരള സംസ്ഥാന ലോകായുക്തജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണവും, എച്ച്.ആര്‍.എഫ്. മുഖ്യ രക്ഷാധികാരി ബഹു ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ ആമുഖപ്രസംഗവും നടത്തും.

എച്ച്.ആര്‍.എഫ്. രക്ഷാധികാരി ജസ്റ്റീസ് കെ.പി. ബാലചന്ദ്രന്‍ മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, മദ്രാസ് ഹൈക്കോടതി മുന്‍ ആക്ടിംഗ് ചീഫ് ജസ്റ്റീസ് കെ. നാരായണകുറുപ്പ് ഹ്യൂമന്‍ റൈറ്റ്‌സ് സംസ്ഥാന സ്റ്റുഡന്‍സ് ക്ലബ് ഉദ്ഘാടനവും നിര്‍വ്വഹിക്കും.

എച്ച്. ആര്‍. എഫ്. സ്റ്റുഡന്‍സ് ഹ്യൂമണ്‍ റൈറ്റ്‌സ് ക്ലബ് ബ്രാന്‍ഡ് അംബാസിഡറും ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയും ആയിരിക്കും.

ഡോ. എം. എസ്. സുനില്‍ ടീച്ചറിന് (പത്തനംതിട്ട) മഹിളാ രത്‌ന അവാര്‍ഡും, ഡോ. പുനലൂര്‍ സോമരാജന് മാനവ മിത്ര അവാര്‍ഡും, അഡ്വ. റസല്‍ ജോയിക്ക് (കൊച്ചി) ബസ്റ്റ് ലീഗല്‍ ഇന്റര്‍വെന്‍ഷന്‍ അവാര്‍ഡും, ഡോ. പി. സി. അച്ചന്‍കുഞ്ഞിന് വിശിഷ്ട സേവാ അവാര്‍ഡും, ഡോ. ഷാഹുല്‍ ഹമീദിന് (കണ്ണൂര്‍) ശ്രേഷ്ഠ മാനവ അവാര്‍ഡും, ശ്രീ. ഷാജന്‍ വി. സിറിയക്കിന് (കോട്ടയം) ബസ്റ്റ് കരിയര്‍ മെന്റര്‍ അവാര്‍ഡും, ശ്രീ. കെ ആര്‍ രതീഷ് ഗ്രാമജ്യോതിക്ക് (ഇടുക്കി) ബസ്റ്റ് മീഡിയ അവാര്‍ഡും, ശ്രീ. ആര്‍. രഘുത്തമന്‍ നായര്‍ക്ക് (തിരുവനന്തപുരം) എച്ച്. ആര്‍. എഫ്. ബസ്റ്റ് ആക്ടിവിസ്റ്റ് അവാര്‍ഡും, റവ. ഫാ. ബെന്ന്യാമിന്‍ ശങ്കരത്തിലിന് (എറണാകുളം) എച്ച്. ആര്‍. എഫ്. മൈനോരിറ്റി കണ്‍സേണ്‍ അവാര്‍ഡും, ശ്രീ. ജോര്‍ജ്ജ് ജോസഫിന് (കൊച്ചി) എച്ച്. ആര്‍. എഫ്. ആക്ടിവ് മെമ്പര്‍ അവാര്‍ഡും, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുള്ള ആദരവും സമ്മാനിക്കും.
സെമിനാര്‍, പൊതു സമ്മേളനം എന്നിവയില്‍ ന്യായാധിപന്മാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രമുഖന്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍സ് ദേശീയ, സംസ്ഥാന, ജില്ലാ, താലൂക്ക് ഭാരവാഹികളും പോഷക സംഘടനകളായ വനിത, നിയമ വിഭാഗം, യൂത്ത് വിംഗ് ഭാരവാഹികളും പ്രവര്‍ത്തകരും ഹ്യൂമറൈറ്റ്‌സ് സംസ്ഥാന സ്റ്റുഡന്‍സ് ക്ലബ് ഭാരവവാഹികളും മനുഷ്യാവകാശ പ്രവര്‍ത്തകരും പങ്കെടുക്കുന്നു. നമ്മുടെ രാജ്യത്തെ ജനാധിപത്യും മതേതരത്വവും ഉയര്‍ത്തിപിടിക്കുന്നതിനും മനുഷ്യാവകാശ സംരക്ഷിക്കുന്നതനും വേണ്ടിയുള്ള ഈ സമ്മേളനത്തിലേയ്ക്ക് ഏവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top