×

ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്‍ഡുകളും അഡ്വാന്‍സ് ബില്ലുകളും ; വ്യാജ രേഖ ചമച്ച് പണം തട്ടിയ പ്രതി പിടിയില്‍

പ്രമുഖ ജ്വല്ലറിയുടെ സെയില്‍സ് ഏജന്റ് ആയിരുന്ന നവി മുംബൈ നിവാസി ബാലമുരളി മേനോനെ വാശി പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
ജ്വല്ലറിയുടെ ഐഡന്റിറ്റി കാര്‍ഡുകളും അഡ്വാന്‍സ് ബില്ലുകളും വ്യാജമായി നിര്‍മ്മിച്ച് 15 ലക്ഷത്തോളം രൂപ വിവിധ ഉപഭോക്താക്കളില്‍ നിന്നും തട്ടി എടുത്തു എന്നാണ് പരാതി. ഇയാള്‍ക്കെതിരെ മറ്റ് പല പോലീസ് സ്റ്റേഷനുകളിലും പരാതികള്‍ ഉള്ളതായി അറിയുന്നു.  ഇയാള്‍ തൃശ്ശൂര്‍ കൊടകര സ്വദേശിയാണ്.
ഇത്തരത്തില്‍ വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ആരുടെയെങ്കിലും സഹായങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്ന. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ഇത് നിര്‍മ്മിച്ച സ്ഥലങ്ങളില്‍ പോയി തെളിവെടുപ്പ് നടത്താനാണ് പോലീസ് തീരുമാനം.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top