×

‘ താങ്കളുടെ സമയം അടുത്തു.. രഥയാത്രയില്‍ ഞാന്‍ പങ്കുചേരും… കേരളീയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ! ‘ ശ്രീധരന്‍ പിള്ളയ്ക്ക് വധ ഭീഷണി;

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് വധഭീഷണി. ബിജെപി സംസ്ഥാന ആസ്ഥാനത്താണ് ഭീഷണിക്കത്ത് ലഭിച്ചതെന്ന് പാര്‍ട്ടി നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡിജിപിക്ക് പരാതി നല്‍കിയിട്ടും പൊലീസ് ഇതിനെ ലാഘവത്തോടെ കാണുന്നുവെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

‘താങ്കളുടെ സമയം അടുത്തു! ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം; കേരളീയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ’ തുടങ്ങിയ പരാമര്‍ശങ്ങളാണ് കത്തിന്റെ ഉള്ളടക്കത്തില്‍ ഉള്ളത്. മുംബൈ മലയാളിയെന്ന് അവകാശപ്പെടുന്ന വ്യക്തി പേരും വിലാസവും അടക്കമുള്ളവ വെളിപ്പെടുത്തിക്കൊണ്ടാണ് ഭീഷണിക്കത്ത് അയച്ചിട്ടുള്ളത്.മോഹന്‍ കെ. നായര്‍ എന്ന പേരാണ് കത്തിലുള്ളത്. മഹാരാഷ്ട്രയിലെ മഹാബലേശ്വരില്‍ നിന്ന് സ്പീഡ്പോസ്റ്റിലാണ് കത്തു വന്നത്.

ഒക്ടോബര്‍ 29ന് എഴുതിയ കത്തില്‍ ഇയാള്‍ കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെത്തുമെന്നും അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നിന്നു ശ്രീധരന്‍ പിള്ള ആരംഭിക്കാനിരിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയോടൊപ്പം ഇയാളും ഉണ്ടാവും എന്നാണു വെളിപ്പെടുത്തയിട്ടുള്ളത്. ‘രാജീവ് ഗാന്ധിയുടേത് പോലുള്ള അന്ത്യം’ ആയിരിക്കും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നേരിടുക എന്നാണു കത്തിലെ ഭീഷണി.

കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ

‘താങ്കളുടെ സമയം അടുത്തു. ഇനി എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടെങ്കില്‍ വേഗം ചെയ്തു തീര്‍ക്കണം.നിങ്ങള്‍ കള്ള സന്യാസിമാരുടെ കൂടെ ആണ് നില്‍ക്കുന്നത്. യഥാര്‍ത്ഥ സന്യാസിമാരെ തേജോവധം ചെയ്യാന്‍ ആഖജക്കാരെ നിയമിക്കുന്നു.

ഞാന്‍ 66 വയസ്സുള്ള ഒരു മലയാളി ആണ് 1977 മുതല്‍ ബോംബെയില്‍ ജീവിക്കുന്നു. എന്റെ എല്ലാ കര്‍ത്തവ്യവും കഴിഞ്ഞു. ഈ കേരള പിറവിയോടെ ഞാന്‍ നാട്ടിലെത്തും. താങ്കളുടെ രഥയാത്രയില്‍ ഞാന്‍ പങ്കുചേരും. കേരളീയര്‍ ഒരു ചൂടുള്ള വാര്‍ത്ത കാണട്ടെ ! രാജീവ് ഗാന്ധിയുടെ അന്ത്യം പോലെ.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top