×

ഇതാ ഈ പെന്‍ഷന്‍ ദമ്പതികള്‍  മാതൃകയായി – 61,000 രൂപ മുഖ്യമന്ത്രിയുടെ നിധിയിലേക്ക്‌ കൈമാറി; കയ്യടിച്ച്‌ സോഷ്യല്‍ മീഡിയ

അപര്‍ണ്ണ എം മേനോന്‍

തൊടുപുഴ: കേരള പോലീസില്‍ നിന്നും സീനിയര്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്റ്റന്റായി കണ്ണൂരില്‍ നിന്നും വിരമിച്ച എം എന്‍ മനോഹര്‍ ഭാര്യ സംസ്ഥാന ആസൂത്രണ ബോര്‍ഡില്‍ നിന്നും ജോയിന്റ്‌ ഡയറക്ടറായി വിരമിച്ച കെ ജയാ മനോഹരനും കേരളത്തിന്‌ മാതൃകയാവുന്നു

 

തങ്ങള്‍ക്ക്‌ പ്രതിമാസം ലഭിച്ചിരുന്ന 36015+25084 = 61,000 രൂപയാണ്‌ മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്ക്‌ കൈമാറിയത്‌. ട്രഷറിയിലെ രണ്ട്‌ ട്രഷറി ചെക്കുകളാണ്‌ കരകുളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി.അനിലയ്‌ക്ക്‌ കൈമാറിയാണ്‌ നവ കേരള സൃഷ്ടിക്കായി കൈകോര്‍ത്തത്‌. ഇടുക്കി ജില്ലാ കണ്‍സ്യൂമര്‍ വിജിലന്‍സ്‌ ഫോറത്തിന്റെ പ്രസിഡന്റ്‌ കൂടിയാണ്‌ എം എന്‍ മനോഹര്‍.

 


അഞ്ച്‌ ലക്ഷം പെന്‍ഷന്‍കാരില്‍ പത്ത്‌ ശതമാനം 50,000 കുടുംബങ്ങളില്‍ രണ്ട്‌ പെന്‍ഷന്‍കാരുണ്ടെന്നാണ്‌ സര്‍്‌ക്കാരിന്റെ പ്രാഥമിക കണ്ടെത്തല്‍. അഞ്ച്‌ ലക്ഷം പെന്‍ഷന്‍കാര്‍ ഒരു മാസത്തെ തുക മാത്രം തിരിച്ച്‌ കേരള സമൂഹത്തിന്‌ കൈമാറിയാല്‍ കേന്ദ്രസര്‍ക്കാര്‍ പണമായി കൈമാറിയ 700 കോടിയല്ല 850 കോടിയോളം രൂപ വരും ഇത്‌.
വിരമിച്ചതിന്‌ ശേഷം 56 വയസ്സിന്‌ ശേഷം 86 വയസ്സ്‌ വരെയാണ്‌ സാധാരണ പെന്‍ഷന്‍കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം. 30 വര്‍ഷത്തെ അതായത്‌ 360 മാസം സര്‍ക്കാര്‍ ഇങ്ങോട്ട്‌ തരുന്നതില്‍ തിരികെ ഒരു മാസത്തെ തുക നല്‍കി മാതൃകയാവാന്‍ പെന്‍ഷന്‍ സംഘടനകള്‍ മുന്നോട്ട്‌ വരേണ്ടതുണ്ട്‌.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top