×

ബക്കറ്റ് പിരിവിലൂടെ സമാഹരിച്ചത് 26 കോടി- കോടിയേരി ബാലകൃഷ്ണന്‍, ജില്ലതിരിച്ചുള്ള കണക്ക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി പി ഐ എം സമാഹരിച്ച സംഭാവന ഇരുപത്തിയാറ്‌ കോടി ക‍ഴിഞ്ഞു.

അതത് ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തില്‍ സമാഹരിച്ചെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും തുക സമാഹരിക്കുന്ന പ്രവര്‍ത്തനം തുടരുന്നുവെന്നും സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാന്‍
സി പി ഐ എം ഇതുവരെ സമാഹരിച്ചത് ഇരുപത്തിയാറ്‌ കോടി നാല്‍പ്പത്തിമൂന്ന്‌ ലക്ഷത്തി ഇരുപത്തിരണ്ടായിരത്തി എഴുന്നൂറ്റി എഴുപത്തിയെട്ട്‌ രൂപയാണ്.

ചുരുങ്ങിയ ദിവസംകൊണ്ടാണ് സി പി ഐ എം ഇത്രയും വലിയ തുക സമാഹരിച്ചെടുത്തത്.തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയെന്നും സമാഹരണ പ്രവര്‍ത്തനം തുടരുന്നുവെന്നും സി പിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ജില്ലതിരിച്ചുള്ള കണക്കനുസരിച്ച്‌.
1കാസര്‍കോഡ്‌ – 13412490
2കണ്ണൂര്‍ – 78442969
3 വയനാട്‌ – 3500000
4. കോഴിക്കോട്‌ – 23153268
5. മലപ്പുറം – 25866644
6. പാലക്കാട്‌ – 24012161
7. തൃശ്ശൂര്‍ – 20918862
8. എറണാകുളം – 3921006
9. ഇടുക്കി – 2100000
10. കോട്ടയം – 13600000
11. ആലപ്പുഴ – 6979523
12. പത്തനംതിട്ട – 2037701
13. കൊല്ലം – 20819430
14. തിരുവനന്തപുരം – 25558724
ആകെ – 26,43,22,778

നേരത്തെ രണ്ട് ദിവസംകൊണ്ട് നടത്തിയ ഫണ്ട്‌ സമാഹരണത്തിലൂടെ പതിനാറ് കോടി നാപ്പത്തിമൂന്ന് ലക്ഷത്തി എ‍ഴുപത്തി മൂവായിരത്തി തൊള്ളായിരത്തി നാപ്പത് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നകതിന് കേരളത്തിലാദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്രയുമധികം തുക ജനങ്ങളില്‍നിന്ന് ശേഖരിച്ച്‌ നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top