×

’85 വയസ്സുള്ള മന്‍മോഹന്‍ സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77 കാരനായ പിജെ കുര്യനു പാടില്ല’; കോണ്‍ഗ്രസിന്റെ എന്തു ന്യായാണ് ഇതെന്ന് ജയശങ്കര്‍

രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറികളെ പരിഹസിച്ച്‌ അഡ്വക്കേറ്റ് ജയശങ്കര്‍. വയലാര്‍ രവിയേക്കാളും എകെ ആന്റണിയേക്കാളും ചെറുപ്പമാണ് പിജെ കുര്യന്‍. 85വയസ്സുള്ള മന്‍മോഹന്‍ സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77കാരനായ പിജെ കുര്യനു പാടില്ല. ഇതെന്തു ന്യായം, ഇതെന്തു നീതി? പറയൂ കോണ്‍ഗ്രസെ എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പ്രൊഫ പിജെ കുര്യന് രാജ്യസഭയില്‍ ഇനിയൊരു അവസരം കൂടി നല്കരുതെന്ന ആവശ്യം ശക്തമായി.

1980-99 കാലത്ത് ലോക്‌സഭയിലും പിന്നീട് 2004 മുതല്‍ ഇതുവരെ രാജ്യസഭയിലും അംഗമായിരുന്ന് രാജ്യത്തെയും പാര്‍ട്ടിയേയും സേവിച്ചയാളാണ് കുര്യന്‍ജി. നരസിംഹ റാവുവിന്റെ കാലത്ത് കേന്ദ്ര സഹമന്ത്രിയായിരുന്നു; നിലവില്‍ രാജ്യസഭാ ഉപാധ്യക്ഷനാണ്. ഇത്രയും കാലം സേവിച്ചതിനു നന്ദി പറയുന്നു, ഇനി വിശ്രമിക്കൂ എന്നാണ് എതിരാളികളുടെ പക്ഷം.

ഷാഫി പറമ്ബില്‍, വിടി ബലറാം, ഹൈബി ഈഡന്‍, റോജി എം ജോണ്‍ മുതലായ യുവതുര്‍ക്കികളാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുളളത്. അവരുടെ പിന്നില്‍ മറ്റു പല താല്പര്യക്കാരും സ്ഥാനമോഹികളും ഉണ്ടെന്ന് വ്യക്തം.

രാജ്യസഭാംഗമായിട്ടു തന്നെ മരിക്കണമെന്ന് കുര്യന്‍ സാറിനും നിര്‍ബന്ധമില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാറാം, പാര്‍ട്ടി പറയുന്നത് അനുസരിക്കാം.

നമ്ബര്‍ 10, ജനപഥില്‍ കുര്യന്‍ജിക്കുളള പിടിപാടും അഹമ്മദ് പട്ടേലുമായുളള അടുപ്പവും യുവതുര്‍ക്കികള്‍ക്കും അവരെക്കൊണ്ട് ചുടുചോറു മാന്തിക്കുന്നവര്‍ക്കും അറിയാം. അതുകൊണ്ട് അവര്‍ വളരെ രസകരമായ ഒരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരിക്കുന്നു: സീറ്റ് വേണ്ട എന്ന് കുര്യന്‍ സാര്‍ ഹൈക്കമാന്‍്റിനോട് പറയണം! അങ്ങനെ മറ്റു നേതാക്കള്‍ക്കു മാതൃക കാട്ടണം!! മുതിര്‍ന്നവരുടെ സഭയില്‍ ചെറുപ്പക്കാര്‍ക്ക് അവസരം നല്കണം!!!

തമാശ എന്തെന്നാല്‍, വയലാര്‍ രവിയേക്കാളും എകെ ആന്‍്റണിയേക്കാളും ചെറുപ്പമാണ് പിജെ കുര്യന്‍. 85വയസ്സുള്ള ഡോ മന്‍മോഹന്‍ സിംഗിന് രാജ്യസഭാംഗമായി തുടരാം, വെറും 77കാരനായ പ്രൊഫ പിജെ കുര്യനു പാടില്ല!

ഇതെന്തു ന്യായം, ഇതെന്തു നീതി??
പറയൂ പറയൂ കോണ്‍ഗ്രസ്സെ..

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top