×

അമിത്‌ ഷാ ബുധനാഴ്‌ച ഉദ്ധവ്‌ താക്കറെയുടെ വീട്ടിലെത്തി ചര്‍ച്ച നടത്തും

ദില്ലി: സഖ്യം നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശിവസേനയുടെ ഉദ്ധവ് താക്കറെയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. മുംബൈയില്‍ താക്കറെയുടെ വസതിയില്‍ വെച്ച്‌ വൈകുന്നേരം ആറിനായിരിക്കും കൂടിക്കാഴ്ച.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശിവസേനയെ ഒപ്പം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അമിത് ഷായുടെ നീക്കം. നേരത്തെ ബിജെപി സഖ്യം ഉപേക്ഷിച്ച്‌ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു. 2014 ല്‍ ഒന്നിച്ച്‌ നില്‍ക്കുമ്ബോള്‍ ഉള്ള സ്ഥിതിയല്ല ഇപ്പോളെന്നാണ് ശിവസേനയുടെ പക്ഷം.

ബിജെപി സര്‍ക്കാരിന്റെ പ്രധാന വിമര്‍ശകരാണ് ഇന്ന് ശിവസേന. ഈ സാഹചര്യത്തിലാണ് അകന്ന് നില്‍ക്കുന്ന ശിവസേനയെ അനുനയിപ്പിക്കാന്‍ അമിത് ഷായുടെ ശ്രമം. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പില്‍ പിന്തുണ ആവശ്യപ്പെട്ട് യോഗാചാര്യന്‍ ബാബാ രാംദേവുമായും അമിത്ഷാ കൂടിക്കാഴ്ച നടത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top