×

മൂന്ന്‌ വയസുള്ള കുഞ്ഞിനേയും കൂട്ടി അമ്മ 17കാരന്റെ നാടു വിട്ടു;

പാലക്കാട് : ആലത്തൂരിനെ നാണം കെടുത്തിയ സംഭവ പരമ്ബരകളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. പതിനേഴുകാരനൊപ്പം ഒളിച്ചോടി നാടുവിട്ടത് ഭര്‍തൃമതിയായ യുവതി. യുവതിയുടെ മൂന്ന് വയസുള്ള ആണ്‍കുഞ്ഞിനേയും കൂട്ടിയാണ് യുവതി കൗമാരക്കാരനൊപ്പം നാടുവിട്ടത്. കഴിഞ്ഞദിവസമാണ് ആലത്തൂരില്‍ നിന്ന് ഇരുപത്തിനാലുകാരിയായ ഭര്‍തൃമതിയും പ്ലസ്ടു വിദ്യാര്‍ഥിയായ പതിനേഴുകാരനും നാടുവിട്ടത്. ചിറ്റില്ലഞ്ചേരി കാരക്കാമ്ബറമ്ബ് വി.കെ. നഗര്‍ സജിതയെന്ന യുവതിയാണ് കുട്ടിയെയും എടുത്ത് കാമുകനായ പതിനേഴുകാരനൊപ്പം പോയത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നാലെ പോക്സോ പ്രകാരം കേസും രജിസ്റ്റര്‍ ചെയ്തു.

വ്യാഴാഴ്ച എട്ടരയോടെ നെല്ലിയാമ്ബതി കേശവന്‍പാറയ്ക്കുസമീപം ഇവരെ കണ്ട തേയിലത്തോട്ടം തൊഴിലാളികള്‍ തടഞ്ഞുവെച്ച്‌ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പാടഗിരി പോലീസെത്തി കസ്റ്റഡിയിലെത്തിയെടുത്ത് ആലത്തൂര്‍ പോലീസിന് കൈമാറി. തിങ്കളാഴ്ച ആയക്കാട് കൊന്നഞ്ചേരി തച്ചാംപൊറ്റയിലെ ഭര്‍തൃവീട്ടില്‍നിന്ന് സ്വന്തം വീട്ടിലേക്ക് പോയ യുവതി ചൊവ്വാഴ്ച തിരിച്ചുപോയി. മൂന്നുവയസ്സുള്ള മകനും ഒപ്പമുണ്ടായിരുന്നു. ഭര്‍തൃവീട്ടില്‍ എത്താത്തതിനാല്‍ യുവതിയുടെ വീട്ടുകാര്‍ കാണാനില്ലെന്ന് കാണിച്ച്‌ ആലത്തൂര്‍ പോലീസില്‍ പരാതി നല്‍കി.

നാടുവിട്ടശേഷം ചൊവ്വാഴ്ച കോയമ്ബത്തൂരിലെത്തിയ യുവതിയും കൗമാരപ്രായക്കാരനും മൊബൈല്‍ ഫോണും താലിമാലയും 58,000 രൂപയ്ക്ക് വിറ്റു. ആണ്‍കുട്ടി വീട്ടില്‍നിന്ന് 20,000 രൂപ എടുത്തിരുന്നു. വിമാനത്തില്‍ ബെംഗളൂരുവിലെത്തി ആഡംബര ഹോട്ടലില്‍ ഒരു രാത്രിയും പകലും തങ്ങി. ടാക്സിയില്‍ കേരളത്തിലേക്ക് മടങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് ചിറ്റില്ലഞ്ചേരിയിലെത്തി.

യുവതിയുടെ പിതാവ് ജോലിചെയ്യുന്ന കടയുടെ ഉടമയെ കുഞ്ഞിനെ ഏല്പിച്ച്‌ ഇവര്‍ നെല്ലിയാമ്ബതിയിലേക്ക് പോവുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. കുഞ്ഞിനെ ശിശുക്ഷേമസമിതി മുമ്ബാകെ ഹാജരാക്കിയശേഷം പിതാവിനെ ഏല്പിച്ചു.

കുട്ടിയെ ഉപേക്ഷിച്ചതിന് ബാലനീതി നിയമപ്രകാരവും പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരവുമാണ് യുവതിക്കെതിരേ കേസെടുത്തതെന്ന് പോലീസ് അറിയിച്ചു. യുവതിക്ക് അടുത്തൊന്നും ജാമ്യം ലഭിക്കില്ലെന്നാണ് സൂചന.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top