×

208 പേജുള്ള കന്യാസ്ത്രീയുടെ രഹസ്യ മൊഴിയില്‍ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍

208 പേജുള്ള രഹസ്യ മൊഴിയില്‍ രണ്ടു വര്‍ഷം നീണ്ടു നിന്ന അതിക്രൂരമായ പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ കന്യാസ്ത്രീ തുറന്ന് പറഞ്ഞിട്ടുണ്ട്. പൊലീസിന് നല്‍കിയ മൊഴിയിലെ വിവരങ്ങള്‍ വിശദമായി മജിസ്‌ട്രേട്ടിന് നല്‍കിയ മൊഴിയില്‍ ആവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം പൊലീസിന് മുന്നിലുണ്ട്. ബിഷപ്പ് മുന്‍കൂര്‍ ജാമ്യത്തിനും സമീപിച്ചതായി അറിയില്ല. എന്നിട്ടും ബിഷപ്പിനെതിരെ ചെറുവിരല്‍ അനക്കാതെ പൊലീസ് തന്ത്രപരമായ മൗനം തുടരുകയാണ്.

പൊലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെയും അനുമതി ലഭിച്ചാല്‍ ഈ ആഴ്ച തന്നെ പൊലീസ് സംഘം ബിഷപ്പിനെ അറസ്റ്റ് ചെയ്യും. രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബിഷപ്പിന് നോട്ടീസ് അയക്കും. പീഡനക്കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായിട്ടുണ്ട്. ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചു. ഇക്കാര്യം ഇന്നലെ മറുനാടന്‍ മലായളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്നാണ് ഇവര്‍ അറിയിച്ചിരുന്നു. പുതിയ ഫോണ്‍ വാങ്ങിയതോടെ ജലന്ധറിലെ മഠത്തിലായിരുന്നു തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. തന്റെ കൈയില്‍ കത്തുകളും ഫോണ്‍ സംഭാഷണവും തെളിവായി ഉണ്ടെന്ന് പരാതിക്കാരി അന്വേഷണ സംഘത്തോടും മധ്യസ്ഥതയ്ക്ക് ശ്രമിച്ച വൈദികനോടും വെളിപ്പെടുത്തിയിരുന്നു. ഇതില്‍ കത്തുകള്‍ കഴിഞ്ഞ ദിവസം അന്വേഷക സംഘത്തിന് കൈമാറിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top