×

കിട്ടുന്ന ശമ്ബളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്; രൂക്ഷവിമര്‍ശനവുമായി അനൂപ് ചന്ദ്രൻ

ടുത്തിടെ അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടന്നിരുന്നു. സംഘടനയുടെ യോഗത്തില്‍ മോഹൻലാല്‍ അടക്കമുള്ള വൻ താരങ്ങള്‍ വരെ എത്തിയെങ്കിലും ഫഹദ് ഫാസില്‍ എത്തിയിരുന്നില്ല.

ഇതിനെതിരെ വിമർശനവുമായെത്തിയിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ.

അമ്മയുടെ യോഗം നടക്കുമ്ബോള്‍ ഫഹദ് കൊച്ചിയിലുണ്ടായിരുന്നുവെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അനൂപ് ചന്ദ്രൻ വ്യക്തമാക്കി. മീര നന്ദന്റെ വിവാഹത്തിനും ഫഹദും നസ്രിയയും എത്തിയിരുന്നു. എന്നാല്‍ അമ്മയുടെ യോഗത്തിനെത്തിയില്ല. കിട്ടുന്ന ശമ്ബളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഇതിനുപിന്നിലെന്നും താരം കൂട്ടിച്ചേർത്തു.

അമ്മ സംഘടനയുടെ പ്രവർത്തനങ്ങളില്‍ യുവാക്കളുടെ ഭാഗത്തുനിന്ന് കൂടുതല്‍ പങ്കാളിത്തമുണ്ടാകണമെന്നും ഫഹദിന്റെ നിലപാടുകളില്‍ തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും അനുപ് ചന്ദ്രൻ വ്യക്തമാക്കി.

കിട്ടുന്ന ശമ്ബളം ഒറ്റയ്ക്ക് തിന്നണമെന്ന മാനസികാവസ്ഥയാണ് ഫഹദിന്റേത്; രൂക്ഷവിമര്‍ശനവുമായി അനൂപ് ചന്ദ്രൻ

 

അമ്മ സംഘടനയ്ക്ക് ഒരു ലക്ഷ്യമുണ്ടെന്നും ഒരുമിച്ച്‌ നടന്നുപോകുമ്ബോള്‍ കാലിടറിപ്പോകുന്നവരെ ചേർത്തുനിർത്താനാണ് താരസംഘടനയുണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംഘടനയുടെ യോഗത്തില്‍ പങ്കെടുത്താല്‍ ഫഹദിന്റെ എന്താണ് ഉടഞ്ഞ്‌ പോകുന്നതെന്നും നടൻ ചോദിച്ചു. യുവാക്കള്‍ പൊതുവെ സ്വാർത്ഥരാണെന്നും അതില്‍ തനിക്ക് എടുത്തുപറയാൻ കഴിയുന്ന പേര് ഫഹദ്‌ ഫാസിലിന്റേതാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

കോടിക്കണക്കിന് രൂപ ശമ്ബളം വാങ്ങുന്നയാളാണ് ഫഹദ് ഫാസില്‍. സംഘടനയില്‍ അംഗമായ ഒരാള്‍ അതിന്റെ ചാരിറ്റി സ്വഭാവത്തിലേക്കും വരേണ്ടതുണ്ടെന്നും നടൻ പറഞ്ഞു. കൊച്ചിയിലുണ്ടായിട്ടും ഫഹദ് യോഗത്തില്‍ പങ്കെടുക്കാത്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും അനൂപ് ചന്ദ്രൻ കൂട്ടിച്ചേർത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top