×

വിജയം ഉറപ്പിച്ച്‌ സജി ചെറിയാന്‍

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ മുന്നേറുകയാണ്. വോട്ടെണ്ണല്‍ ആറാം റൗണ്ട് പിന്നിടുമ്ബോള്‍ സജി ചെറിയാന്റെ ലീഡ് 7000 കടന്നു. വോട്ടെണ്ണല്‍ പകുതി പിന്നിടുമ്ബോള്‍ത്തന്നെ എല്‍ഡിഎഫ് വന്‍വിജയം ഉറപ്പിച്ചിരിക്കുകയാണ്. അതേസമയം, യുഡിഎഫിനും എന്‍ഡിഎയ്ക്കും കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

വോട്ടെണ്ണല്‍ പകുതി മാത്രമെ കഴിഞ്ഞിട്ടുള്ളൂ എങ്കിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. പ്രവര്‍ത്തകര്‍ ലഡു വിതരണവും തുടങ്ങിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്ബോള്‍ സജി ചെറിയാന്‍ 15,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

എല്ലാ പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് മേല്‍ക്കൈ. മുളക്കുഴ പഞ്ചായത്തിലാണ് സജി ചെറിയാന് ഏറ്റവും ഉര്‍ന്ന ഭൂരിപക്ഷം ഇതുവരെ ലഭിച്ചിരിക്കുന്നത്. 3637 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചത്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം മാന്നാര്‍ പഞ്ചായത്തിനാണ്. 2629 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഇവിടെ ലഭിച്ചിരിക്കുന്നത്. പാണ്ടനാട് പഞ്ചായത്തില്‍ 498 വോട്ടുകളുടെയും തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 208 വോട്ടുകളുടെയും ലീഡാണ് എല്‍ഡിഎഫിന്

ലഭിച്ചത്. ചെങ്ങന്നൂര്‍ നഗരസഭയിലും എല്‍ഡിഎഫിനാണ് ലീഡ് ലഭിച്ചത്. ഇവിടെ 753 വോട്ടുകളുടെ ലീഡാണ് സജി ചെറിയാന് കിട്ടിയിരിക്കുന്നത്.

വിജയം ഉറപ്പിച്ച്‌ കഴിഞ്ഞെന്ന് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പിന്നിട്ടപ്പോള്‍ത്തന്നെ സജി ചെറിയാന്‍ പ്രതികരിച്ചു. ഇത് തന്റെ വിജയമല്ലെന്നും എല്‍ഡിഎഫിന്റെയും മുഖ്യമന്ത്രിയുടെയും വിജയമാണെന്നും സജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥി പിഎസ് ശ്രീധരന്‍ പിള്ളയും തോല്‍വി സമ്മതിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top