×

തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും ,പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടി-ലിജോ ജോസ് പെല്ലിശ്ശേരി

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ വിവാദത്തില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ തകര്‍പ്പന്‍ പ്രതികരണം. തൊഴുത്തില്‍കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്നും പുരസ്‌കാര വിതരണം ബഹിഷ്‌കരിച്ച ജേതാക്കള്‍ക്ക് പടക്കം പൊട്ടുന്ന കൈയ്യടിയെന്നും ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും പൊള്ളുന്നുണ്ടെങ്കില്‍ അവരുടെ മുഖത്ത് കാറി നീട്ടി തുപ്പുകയാണെന്നും പെല്ലിശ്ശേരി പറഞ്ഞു. എത്ര വലിയ അവാര്‍ഡായാലും അത് അര്‍ഹതപ്പെട്ട കലാകാരന്‍ വേണ്ടെന്നു വച്ചാല്‍ അതിന് പിന്നെ ആക്രിയുടെ വില മാത്രമായിരിക്കും. ഒപ്പം അപമാനിക്കപ്പെട്ട കലാകാരന്‍മാര്‍ക്ക് ഐക്യദാര്‍ഢ്യമെന്നും ലിജോ ജോസ് പെല്ലിശ്ശേരി പ്രതികരിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം. ഏത് ഉടയതമ്പുരാനായാലും തൊഴുത്തില്‍ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.

പടക്കം പൊട്ടുന്ന കയ്യടി
സ്വര്‍ണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് .

കാറി നീട്ടിയൊരു തുപ്പ്
മേല്‍ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .

ഉരുക്കിന്റെ കോട്ടകള്‍ ,
ഉറുമ്പുകള്‍ കുത്തി മറിക്കും .
കയ്യൂക്കിന്‍ ബാബേല്‍ ഗോപുരം ,
പൊടിപൊടിയായ് തകര്‍ന്നമരും .

അപമാനിക്കപ്പെട്ട കലാകാരന്മാര്‍ക്ക്
ഐക്യദാര്‍ഢ്യം .

 

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top