×

പെട്രോൾ, ഡീസൽ വില ദിനം തോറും റെക്കോഡിട്ട് കുതിക്കുമ്പോഴും കേന്ദ്ര സർക്കാരിന് അനങ്ങാപ്പാറ നയം

ധന മന്ത്രി അരുൺ ജെയ്ലറ്റ്ലി ഇങ്ങനെ ഒരു കാര്യം അറിഞ്ഞ മട്ടില്ല. പെട്രോളിയം മന്ത്രലയം എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന നിർദേശം ബജറ്റിന് മുൻപ് തന്നെ നൽകിയിരുന്നെങ്കിലും അതിന്മേൽ അടയിരിക്കുകയനാണ് കോർപറേറ്റുകളുടെ വിനീത വിധേയനായ ഈ ദാസൻ.

ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വിലയുള്ളത് ഇന്ത്യയിലാണ്. ഇന്ത്യയിൽ നിന്ന് പെട്രോളിയം ഉത്പന്നങ്ങൾ പൂർണ്ണമായും ഇറക്കുമതി ചെയ്ത ഉപയോഗിക്കുന്ന നേപ്പാളിൽ പോലും ഇവിടത്തേക്കാൾ കുറഞ്ഞ വിലയാണ്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചാർത്തുന്ന 50 ശതമാനത്തിലേറെ വരുന്ന നികുതിയാണ് വില വർധനയുടെ പ്രധാന കാരണം.

കേരളത്തിൽ ഡീസൽ വില ലിറ്ററിന് 70 രൂപ കടന്നപ്പോൾ ഡൽഹിയിൽ ഇന്ന് 64.69 രൂപയായിരുന്നു വില. പെട്രോളിന് 73.83 രൂപയുമായി. മുംബയിൽ ഡീസലിന് 68.89 രൂപയായി. 81.69 രൂപയാണ് പെട്രോൾ വില. ഇന്ത്യയിലെ നാല് മെട്രോ നഗരങ്ങളിലും വില സർവകാല റെക്കോർഡിലാണ്.

രാജ്യാന്തര വില കൂട്ടുന്നുവെന്ന മുടന്തൻ ന്യായം തന്നെയാണ് എണ്ണ കമ്പനികൾ ഇപ്പോഴും പറയുന്നത്. എന്നാൽ ഈ വാദം പൂർണ്ണമായും തെറ്റാണ്. ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഇന്നത്തെ വില ബാരലിന് 69.78 ഡോളറാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ കൂടിയത് 0.6 ശതമാനം മാത്രം. റെഡി മാർക്കറ്റിൽ 65.20 ഡോളർ മാത്രമാണ് വില. എന്നാൽ ക്രൂഡിന്റെ വില 140 ഡോളർ ഉണ്ടായിരുന്നതിനേക്കാൾ കൂടിയ വിലയ്ക്കാണ് കമ്പനികൾ ഇപ്പോൾ ഡീസലും പെട്രോളും വിൽക്കുന്നത്. അന്ത്രാഷ്‍ട്ര മാർക്കറ്റിൽ വില ഭീകരമായി കൂടി എന്ന രീതിയിലാണ് വില കൂട്ടുന്നത്. അന്തരാഷ്ട്ര മാർക്കറ്റിൽ ഒരു ഡോളർ കൂടിയാലും ഉല്പാദന ചെലവിൽ അത് വൻ തോതിൽ പ്രതിഫലിയ്ക്കില്ല എന്നതാണ് വാസ്തവം. എന്നാൽ എണ്ണ കമ്പനികൾ കൊള്ളയടിക്കുമ്പോൾ കേന്ദ്ര സർക്കാർ അവരെ കയറൂരി വിടുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top