×

യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

വാഷിംഗ്ടണ്‍: യുഎസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു. 92 വയസായിരുന്നു. അമേരിക്കയുടെ നാല്‍പ്പത്തിയൊന്നാമത് പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്‌ ഡബ്യു ബുഷിന്റെ ഭാര്യയും നാല്‍പ്പത്തിമൂന്നാമത് പ്രസിഡന്റ് ജോര്‍ജ്ജ് ഡബ്യു ബുഷിന്റെ അമ്മയുമാണ്. ഭര്‍ത്താവും മകനും പ്രസിഡന്റാകുന്നതിന് സാക്ഷിയായ ഏക വനിതയാണ് ബാര്‍ബറ.

ഹൃദയ പ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഏറെ നാളായി അലട്ടിയിരുന്ന ബാര്‍ബറയുടെ മരണ വാര്‍ത്ത മകന്‍ ജോര്‍ജ്ജ് ഡബ്യു ബുഷാണ് പുറത്തുവിട്ടത്. ആരോഗ്യം തീരെ ക്ഷയിച്ചെന്നും ഇനി കൂടുതല്‍ ചികിത്സകള്‍ക്ക് വിധേയയാകുന്നില്ലെന്നും സ്‌നേഹ പരിചരണമാണ് ഇപ്പോഴാവശ്യമെന്നും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം പ്രതികിരിച്ചിരുന്നു. 2009ല്‍ ബാര്‍ബറ ഹൃദയ വാല്‍വ് മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു.

അമേരിക്കന്‍ ചരിത്രത്തില്‍ ദീര്‍ഘകാലം ഒരുമിച്ചുകഴിഞ്ഞ ദമ്ബതികളാണ് ജോര്‍ജ്ജ് ഡബ്യു എച്ച്‌ ബുഷും ബാര്‍ബറയും. 1945ലാണ് ഇവര്‍ വിവാഹിതരായത്. പ്രഥമ വനിത എന്നതിലുപരി താന്‍ നടത്തിയ സാമൂഹ്യ പ്രവര്‍ത്തനത്തിലൂടെയാണ് ബാര്‍ബറ ശ്രദ്ധേയയായത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top