×

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുന്ന തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ കെഎം മാണിയുമായി കൂടിക്കാഴ്ച്ച നടത്തി.

ആലപ്പുഴ:  പിന്തുണ സംമ്ബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ കെഎം മാണി വിജയകുമാറിന് വിജയാശംസകള്‍ നേര്‍ന്നു. പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വിജയകുമാറും പറഞ്ഞു.

ബുധനാഴ്ച രാവിലെ കെഎം മാണിയുടെ പാലായിലെ വീട്ടിലെത്തിയാണ് ഡി വിജയകുമാര്‍ പിന്തുണ തേടിയത്. പത്ത് മിനിട്ട് നീണ്ട കൂടി കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയകുമാറിന് വിജയാശംസ നേരുന്നുവെന്നും പിന്തുണ സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കെഎം മാണി വ്യക്തമാക്കി.

കെഎം മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് ഡി വിജയകുമാര്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സന്ദര്‍ശനങ്ങള്‍ സ്വാഭാവികം മാത്രമെന്ന നിലപാടിലാണ് കേരള കോണ്‍ഗ്രസ്.

നേരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനും മാണിയെ കണ്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പിക കൃഷ്ണദാസും മാണിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ പിന്തുണ സംബന്ധിച്ച തീരുമാനം തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം പ്രഖ്യാപിക്കുമെന്നാണ് മാണ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top