×

മഅദ്നിയുടെ ആരോഗ്യ നില ഗുരുതരം; സര്‍ക്കാര്‍ ഇടപെടണമെന്ന് പിഡിപി

തിരുവനന്തപുരം: മഅദ്നിയുടെ ആരോഗ്യ നില അതീവ ഗുരുതരമാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പിഡിപി നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. രൂക്ഷമായ കരള്‍ രോഗം ബാധിച്ചതിനാല്‍ മഅദ്നിക്ക് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കണമെന്നാണ് പിഡിപി നേതൃത്വത്തിന്റെ ആവശ്യം.

വിഷയത്തില്‍ അനുഭാവപൂര്‍വ്വം ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം നേതാക്കള്‍ പ്രതികരിച്ചു. മഅദ്നിയുടെ കാര്യത്തില്‍ അകാരണമായി വിചാരണ വൈകിക്കുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍ ചെയ്യുന്നത്. മഅദ്നിയ്ക്ക് ലഭിക്കേണ്ട നീതീ അട്ടിമറിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് പിഡിപി
ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് കുറ്റപ്പെടുത്തി.

കഴിഞ്ഞ 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വിഷയയുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാരിന് കത്തയച്ചിരുന്നു. എന്നാല്‍ യാതൊരു നടപടിയും സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും നേതൃത്വം കുറ്റപ്പെടുത്തുന്നു. കൃത്യമായി വിചാരണ നടത്തിയാല്‍ നാലു മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇതു വരെ പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികളില്‍ നിന്ന് മഅദ്നിനെക്കെതിരെ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവര്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top