×

‘അഴിമതിയില്‍ യെദ്യൂരപ്പ സര്‍ക്കാരിന് ഒന്നാം സ്ഥാനം’; നാക്ക്‌ പിഴച്ച്‌ അമിത്‌ ഷാ – സത്യം പറഞ്ഞുവെന്ന്‌ സിദ്ധരാമയ്യ ഏറ്റെടുത്ത്‌ സോഷ്യല്‍ മീഡിയ

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപിക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വക സെല്‍ഫ്‌ഗോള്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് അമിത് ഷാ ബംഗളൂരുവില്‍ എത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അമിത് ഷായ്ക്ക് അമളി പറ്റിയത്. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച അമിത് ഷാ യെദ്യൂരപ്പ സര്‍ക്കാരിനാകും ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനുള്ള ഒന്നാം സ്ഥാനം ലഭിക്കുക എന്ന് പറഞ്ഞു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേരിന് പകരമാണ് ബിജെപി നേതാവ് യെദ്യൂരപ്പയുടെ പേര് കയറി വന്നത്.

രാജ്യത്ത് ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിന്റെ കാര്യത്തില്‍ ഒരു മത്സരം നടത്തിയാല്‍ യെദ്യൂരപ്പ സര്‍ക്കാരിനായിരിക്കും ഒന്നാം സ്ഥാനം ലഭിക്കുകയെന്ന് അടുത്തിടെ സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ഒരു ജഡ്ജി അഭിപ്രായപ്പെട്ടിരുന്നു എന്നാണ് അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സിദ്ധരാമയ്യ സര്‍ക്കാര്‍ എന്ന് അമിത് ഷാ പറഞ്ഞുവന്നപ്പോള്‍ മുഖ്യമന്ത്രിയുടെ പേര് മാറിപോവുകയായിരുന്നു.

മെയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യെദ്യൂരപ്പയാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി. വാര്‍ത്താ സമ്മേളനം നടക്കുമ്പോള്‍ യെദ്യൂരപ്പയും മറ്റൊരു നേതാവുമാണ് അമിത് ഷായ്‌ക്കൊപ്പം വേദിയിലുണ്ടായിരുന്നത്. എന്നാല്‍ ഉടന്‍ തന്നെ, യെദിയൂരപ്പയല്ല, സിദ്ധരാമയ്യ എന്ന് ബി.ജെ.പി എം.പി പ്രഹ്ലാദ് ജോഷി അമിത് ഷായുടെ ചെവിയില്‍ പറഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ തെറ്റു തിരുത്തി സിദ്ധരാമയ്യ സര്‍ക്കാറാണ് അഴിമതിയില്‍ ഒന്നാമതെന്ന് അമിത് ഷാ വ്യക്തമാക്കി. എങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്ളില്‍ പ്രചരിപ്പിച്ചിരുന്നു.

ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്ളില്‍ പ്രചരിപ്പിച്ചിരുന്നു.

സ്വന്തം ദേശീയാധ്യക്ഷന്‍ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാറായി യെദ്യൂയൂരപ്പ സര്‍ക്കാറിനെ വിലയിരുത്തിയതായി സിദ്ധരാമയ്യ പരിഹസിച്ചു. നുണകളുടെ രാജകുമാരന്‍ ഒടുവില്‍ സത്യം പറഞ്ഞു. അമിത് ഷാക്ക് നന്ദി എന്ന് സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. എന്നാല്‍ ഇതൊരു നാക്കുപിഴ മാത്രമാണെന്ന് യെദ്യൂയൂരപ്പ പ്രതികരിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top