×

17കാരിയെ പീഡിപ്പിച്ച യുവാക്കളെ നഗ്നരാക്കി ; സ്ത്രീകളുടെ വക തല്ലും;

ഉത്തരേന്ത്യയില്‍ 17കാരിയെ പീഡിപ്പിച്ച യുവാക്കളെ നഗ്നരാക്കി തെരുവിലൂടെ നടത്തി. കൈകള്‍ പുറകില്‍ കെട്ടിയ നിലയിലാണ് ഇവരെ നടുറോട്ടിലൂടെ നടത്തിയത്. സ്ത്രീകളുടെ വക നല്ല തല്ലും ഇവര്‍ക്ക് കിട്ടി.

പ്രതികളെ പൊലീസിന് കൈമറുന്നതിന് മുമ്പായിരുന്നു പൊതു ജനം ഇങ്ങനെ പെരുമാറിയത്. സോഷ്യല്‍ മീഡിയയില്‍ സുഹൃത്തായ ഒരാള്‍ക്കൊപ്പം പുറത്ത് പോകാമെന്ന് ഈ പെണ്‍കുട്ടി സമ്മതിച്ചിരുന്നു എന്നാല്‍ ഇയാളും മൂന്ന് പേരും കൂടി ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

പീഡനം കഴിഞ്ഞ് പുലര്‍ച്ചെ 2 മണിയോടെ പെണ്‍കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി വിടുകയായിരുന്നു ഇവര്‍. എന്ന ധൈര്യശാലിയായ പെണ്‍കുട്ടി നേരെ പോയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു.

പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തന്നെയാണ് പ്രതികളില്‍ രണ്ട് പേരെ പിടിച്ച് പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചത്. മറ്റ് രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

അരുണാചല്‍ പ്രദേശില്‍ പീഡനക്കേസിലെ പ്രതികള്‍ക്കെതിരെ ഇതിനു മുമ്പും ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എട്ട് വയസുകാരിയെ പീഡിപ്പിച്ചയാളെ തെരുവിലൂടെ നടത്തിയാണ് പൊലീസിന് കൈമാറിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top