×

മദ്രസകള്‍ അടച്ചു പൂട്ടുന്നത് ശാശ്വത പരിഹാരമല്ല മറിച്ച്‌ ആധുനിക വിദ്യാഭ്യാസം നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

മുസ്ലീം സ്കൂളുകളില്‍ മാത്രമല്ല, സംസ്കൃത സ്കൂളുകളിലും അതിന്റെ ആവശ്യകത അനിവാര്യമാണെന്ന് യോഗി പറഞ്ഞു.

ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മുകശ്മീര്‍, ബീഹാര്‍, ഡല്‍ഹി പഞ്ചാബ് തുടങ്ങീ ഒമ്ബത് സംസ്ഥാനങ്ങളിലെ ന്യൂന പക്ഷ മന്ത്രിമാരുടെ സമ്മേളനം അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്രസകളെ ആധുനീക വത്ക്കരിക്കണം.കാലത്തിന് അനുസരിച്ച്‌ പുരോഗതി നല്‍കേണ്ടത് ആവശ്യമാണ്. അതേസമയം സംസ്കൃത സ്കൂളുകളില്‍ മതപരമായ കാര്യങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം തന്നെ സയന്‍സ്, കമ്ബ്യൂട്ടര്‍, കണക്ക് വിഷയങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

മദ്രസ്സകള്‍ പൂട്ടണമെന്നാവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് വഖഫ് ബോര്‍ഡ് മേധാവി വസീം റിസ്വി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അടുത്തിടെ കത്തെഴുതിയിരുന്നു. മദ്രസകള്‍ അടച്ചു പൂട്ടണമെന്നും, ഇല്ലെങ്കില്‍ തീവ്രവാദികളെ വളര്‍ത്തുന്ന കേന്ദ്രമായി മാറുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.

എത്ര മദ്രസ്സകളാണ് എന്‍ജിനീയര്‍മാരെയും ഡോക്ടര്‍മാരെയും ഐഎഎസ് ഉദ്യോഗസ്ഥരെയും സൃഷ്ടിച്ചിട്ടുള്ളത്. എന്നാല്‍ ചില മദ്രസ്സകള്‍ തീവ്രവാദികളെ ഉത്പാദിപ്പിച്ചിട്ടുണ്ടെന്നായിരുന്നു കത്തില്‍ റിസ്വി അഭിപ്രായപ്പെട്ടത്. എന്നാല്‍ അത്തരം ഒരു നിലപാട് മുസ്ലിം സമുദായത്തിന് തന്നെ അപമാനമാണെന്ന് യോഗി സൂചിപ്പിച്ചു.

രാഷ്ട്രത്തിന്റെ നിര്‍മ്മാണത്തില്‍ തെറ്റായ വഴി സ്വീകരിക്കുന്നവരെ നമുക്ക് ഒഴിവാക്കേണ്ടതുണ്ട്. അവരെ നമുക്ക് ഇതില്‍ ഉള്‍പ്പെടുത്താനാവില്ല. കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കണമെന്നും, യുപി സര്‍ക്കാര്‍ മുസ്ലിം ജനതയോട് ഇതുവരെ യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്നും യോഗി വ്യക്തമാക്കി.

യുപി സംസ്ഥാനത്ത് 16,000 ത്തോളം മദ്രസകള്‍ നടത്തി വരുന്നുണ്ട് പ്രധാനമായും മതപഠനവും, നിയമങ്ങളുമാണ് ഇവിടെ പഠിപ്പിക്കുന്നത്. ഇതില്‍ 560 എണ്ണം സര്‍ക്കാരിന്റെ കീഴിലുള്ളതും 4,500 അര്‍ദ്ധ സര്‍ക്കാര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവയുമാണ്. മദ്രസകളുടെ നടത്തിപ്പിലേക്ക് സര്‍ക്കാര്‍ 4 ലക്ഷം മുതല്‍ 5 ലക്ഷം വരെ രൂപ നല്‍കുന്നുണ്ടെന്നും യോഗി അറിയിച്ചു.

അതേസമയം, ആധുനിക വത്ക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്തില്‍ ഒരു വെബ് പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിദ്യാഭ്യസ രീതി മെച്ചപ്പെടുത്താനും, തൊഴില്‍ അധിഷ്ഠിതമായ വിദ്യാഭ്യസ രീതി നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top