×

ഇസ്മയിലെതിരേ…. പ്രസ്താവന നടത്തിയത് ഗുരുതര അച്ചടക്ക ലംഘനമെന്ന് സിപിഐ ; എല്‍ഡിഎഫ് യോഗങ്ങളിലും പങ്കെടുപ്പിക്കില്ല;

തിരുവനന്തപുരം: തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരേ പരസ്യ പ്രസ്താവന നടത്തിയ കെ ഇ ഇസ്മയിലിനെതിരേ നടപടിക്ക് സിപിഐ സംസ്ഥാന കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ദേശീയ കമ്മിററി അംഗമായതിനാല്‍ സംസ്ഥാന കമ്മിറ്റിക്ക് ഇദ്ദേഹത്തിന്റെ മേല്‍ നടപടി എടുക്കാനാവില്ല. അതിനാലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. കൂടാതെ എല്‍ ഡി എഫ് യോഗത്തില്‍ പങ്കെടുക്കാനുള്ള സിപിഐ സംഘത്തില്‍ നിന്ന് ഇസ്മയിലിനെ ഒഴിവാക്കുകയും ചെയ്തു

തോമസ് ചാണ്ടി വിഷയത്തില്‍ സിപിഎമ്മിനോട് നേരിട്ടു ഏറ്റുമുട്ടുന്നതിനിടെയായിരുന്നു ഇസ്മയിലിന്റെ പ്രസ്താവന. തോമസ് ചാണ്ടിയുടെ രാജി വൈകിയിട്ടില്ലെന്നും സിപിഐ മന്ത്രിമാര്‍ മന്ത്രിസഭായോഗം ബഹിഷ്കരിച്ച നടപടി പാര്‍ട്ടിയിലെ എല്ലാവരും അറിഞ്ഞല്ല എന്നുമാണ് ഇസ്മയില്‍ പരസ്യമായി പറഞ്ഞത്. ഇത് പാര്‍ട്ടിയെപ്രതിരോധത്തിലാക്കുന്നതായിരുന്നു. പാര്‍ട്ടിനിലപാടിനെതിരെ പ്രതികരിച്ച കെ.ഇ. ഇസ്മയിലിനെതിരായ നടപടിയെക്കുറിച്ച്‌ സിപിഐ സംസ്ഥാന നേതൃയോഗം ഇന്ന് ചര്‍ച്ച ചെയ്തു. ദേശീയ നിര്‍വാഹക സമിതി അംഗമായതിനാല്‍ ഇസ്മയിലെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

പരസ്യ പ്രസ്താവന നടത്തിയ ശേഷം പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രനെ നേരിട്ട് കണ്ടു ഇസ്മയില്‍ നിലപാട് അറിയിച്ചിരുന്നു. മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ഇതുകൊണ്ടൊന്നും തൃപ്തരല്ല സിപിഐ സംസ്ഥാന നേതൃത്വമെന്നാണ് നടപടി സൂചിപ്പിക്കുന്നത് സിപിഎമ്മുമായി നേര്‍ക്കുനേര്‍ പോരാട്ടം തുടരുന്നതിനിടെ, ഇസ്മയില്‍ നടത്തിയ പ്രസ്താവന പ്രതിരോധം ദുര്‍ബലമാക്കിയെന്നാണ് വിലയിരുത്തി. വെള്ളി, ശനി ദിവസങ്ങളില്‍ ഡല്‍ഹിയില്‍ ചേരുന്ന ദേശീയ നിര്‍വാഹക സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും

തോമസ് ചാണ്ടി വിഷയത്തില്‍ മന്ത്രിസഭായോഗം ബഹിഷ്ക്കരിച്ച സിപിഐ മന്ത്രിമാരുടെ നടപടി ശരിയായിരുന്നുവെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഭരണ ഘടനാ ലംഘനം നടന്നുവെന്ന് കോടതി പരാമര്‍ശിച്ച ഒരാളെ ക്യാബിനറ്റില്‍ പങ്കെടുക്കുപ്പിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് പാര്‍ട്ടി കൈക്കൊണ്ടത്. ഇസ്മയിലിന്റെ പ്രസ്താവന പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമാണെന്നും തീരുമാനങ്ങള്‍ വിശദീകരിച്ചു കൊണ്ട് സിപിഐ സംസഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

ദേവസ്വം സംവരണവിഷയത്തില്‍ ഇപ്പോഴുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും കാനം വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top