×

ഗെയില്‍ വാതക പൈപ്പ് ലൈന്‍: യു.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗം ബഹിഷ്കരിച്ചു

മുക്കം: നിര്‍ദിഷ്ട കൊച്ചി-മംഗലാപുരം വാതക പൈപ്പ്ലൈനുമായി ബന്ധപ്പെട്ട് അലൈന്‍മെന്റ് മാറ്റണമെന്ന യു.ഡി.എഫ്. അംഗങ്ങളുടെ ആവശ്യം ചര്‍ച്ച ചെയ്ാത്തതയില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫ് അംഗങ്ങള്‍ കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി.
അംഗങ്ങളായ കെ.വി.അബ്ദുറഹിമാന്‍, സുജ ടോം എന്നിവരാണ് യോഗത്തില്‍ നിന്ന് ഇറങ്ങി പോയത്. ഇന്നലെ ഉച്ചതിരിഞ്ഞ് നടന്ന യോഗത്തില്‍ 19 മത്തെ അജണ്ടയായി വിഷയം പരിഗണിച്ചങ്കിലും നഷ്ടപരിഹാരം നല്‍കുന്നതിന്നെ കുറിച്ചല്ലാതെ ചര്‍ച്ചയില്ലന്ന പ്രസിഡന്റിന്റെ നിലപാടില്‍ യു.ഡി.എഫ് അംഗങ്ങള്‍ പ്രതിഷേധിക്കുകയായിരുന്നു.
വിഷയത്തില്‍ ഭരണകക്ഷിയില്‍പെട്ട സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ താജു ന്നീസ വിയോജന കുറിപ്പ് രേഖപ്പെടുത്തിയത് ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയായി. അലൈന്‍മെന്റില്‍ മാറ്റം വരുത്തി മാത്രമേ പദ്ധതി നടത്താവു എന്ന നിലപാടില്‍ അവര്‍ ഉറച്ച്‌ നില്‍ക്കുകയായിരുന്നു.
അതേ സമയം ഗെയില്‍ പദ്ധതിക്കെതിരെ തുടക്കം മുതല്‍ ശക്തമായ നിലപാട് സ്വീകരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ രണ്ടംഗങ്ങള്‍ കാര്യമായി പ്രതിഷേധിക്കാതിരുന്നതും ശ്രദ്ധേയമായി. എരഞ്ഞിമാവില്‍ നടക്കുന്ന സംയുക്ത സമരസമിതിയില്‍ യു.ഡി.എഫിനൊപ്പം നിന്ന് സമരം തുടരുന്ന വെല്‍ഫെയര്‍ പാര്‍ട്ടി അംഗങ്ങള്‍ ഇറങ്ങി പോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. അതേ സമയം ജനങ്ങളുടെ ആശങ്കയകറ്റി മാത്രമേ പദ്ധതി നടപ്പാക്കാവൂ എന്നും അര്‍ഹമായ നഷ്ട പരിഹാരം വിതരണം ചെയ്യാന്‍ നടപടി വേണമെന്നും പഞ്ചായത്ത് ഭരണസമിതി പ്രമേയം പാസാക്കിയതായി പ്രസിഡന്റ് സി.ടി.സി.അബ്ദുല്ല വ്യക്തമാക്കി. നേരത്തെയോഗം ബഹിഷ്കരിച്ച ഇറങ്ങി വന്ന യു.ഡി.എഫ് അംഗങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top