×

തെ​രു​വി​ൽ അ​ന്തി​യു​റ​ങ്ങു​ന്ന​വ​ർ​ക്ക് ആ​കാ​ശ​പാ​ത​യി​ൽ ആ​ഹ്ളാ​ദ​യാ​ത്ര

കൊ​ച്ചി: തെ​രു​വി​ൽ ഉ​റ​ങ്ങു​ന്പോ​ൾ ത​ല​യ്ക്കു​മീ​തേ മെ​ട്രോ കു​തി​ച്ചു പാ​യു​ന്ന​തേ ഇ​വ​ർ ക​ണ്ടി​ട്ടു​ള്ളൂ. അ​പ്പോ​ഴൊ​ന്നും ക​രു​തി​യി​രു​ന്നി​ല്ല, മെ​ട്രോ​യി​ൽ ക​യ​റാ​നാ​കു​മെ​ന്ന്. വീ​ടും കൂ​ടു​മി​ല്ലാ​തെ ക​ഴി​യു​ന്പോ​ൾ മെ​ട്രോ യാ​ത്ര ഇ​വ​രു​ടെ സ്വ​പ്ന​ങ്ങ​ളി​ലു​മി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ അ​തു സം​ഭ​വി​ച്ചു. ആ​കാ​ശ​പാ​ത​യി​ലൂ​ടെ അ​വ​ർ സ​ങ്ക​ട​ങ്ങ​ളും ദു​രി​ത​ങ്ങ​ളും മ​റ​ന്നു സ​ഞ്ച​രി​ച്ചു. കൊ​ച്ചി​യി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ രാ​പ​ക​ൽ ത​ള്ളി​നീ​ക്കു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള എ​ഴു​പ​തോ​ളം പേ​രാ​ണു മെ​ട്രോ യാ​ത്ര ന​ട​ത്തി​യ​ത്. ഇ​വ​ർ​ക്കു യാ​ത്ര ഒ​രു​ക്കി​യ​താ​ക​ട്ടെ തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജി​ലെ ഇം​ഗ്ലീ​ഷ് വി​ഭാ​ഗം അ​ധ്യാ​പ​ക​ൻ ഫാ. ​സാ​ബു തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജീ​സ​സ് യൂ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ. മ​ഹാ​രാ​ജാ​സ് ഗ്രൗ​ണ്ട് സ്റ്റേ​ഷ​നി​ൽ​നി​ന്നു രാ​വി​ലെ 9.30നു ​തു​ട​ങ്ങി​യ യാ​ത്ര ആ​ലു​വ​യി​ലെ​ത്തി തി​രി​കെ മ​ഹാ​രാ​ജാ​സ് സ്റ്റേ​ഷ​നി​ൽ സ​മാ​പി​ച്ചു. റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഒ​രു​ക്കി​യ യാ​ത്ര​യി​ൽ തേ​വ​ര കോ​ള​ജി​ലെ 60 വി​ദ്യാ​ർ​ഥി​ക​ൾ ഇ​വ​ർ​ക്കു കൈ​ത്താ​ങ്ങാ​യി ഉ​ണ്ടാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പാ​ട്ടു​പാ​ടി​യും നൃ​ത്തം ചെ​യ്തും അ​വ​ർ യാ​ത്ര ആ​ഘോ​ഷ​മാ​ക്കി. ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും സ​ന്തോ​ഷി​ച്ച നി​മി​ഷം ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു മെ​ട്രോ സ്റ്റേ​ഷ​നി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി​യ കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​നി കാ​ഞ്ച​ന പ​റ​ഞ്ഞു. മെ​ട്രോ ട്രെ​യി​നി​ൽ​നി​ന്നു​ള്ള കൊ​ച്ചി​യു​ടെ കാ​ഴ്ച​ക​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നാ​യി​രു​ന്നു തേ​വ​ര സ്വ​ദേ​ശി​നി കാ​വ്യ​യു​ടെ പ്ര​തി​ക​ര​ണം. മെ​ട്രോ​യി​ൽ കൊ​ണ്ടു​പോ​കാ​ൻ ആ​രു​മി​ല്ലാ​ത്ത ത​ങ്ങ​ൾ​ക്കു കു​ട്ടി​ക​ൾ ന​ൽ​കി​യ സ​ന്തോ​ഷ​ത്തി​ൽ പ​റ​ഞ്ഞാ​ൽ തീ​രാ​ത്ത ന​ന്ദി​യു​ണ്ടെ​ന്നു യാ​ത്ര​ക്കാ​രി​യാ​യ ത്രേ​സ്യാ​മ്മ ചേ​ട​ത്തി നി​റ​ക​ണ്ണു​ക​ളോ​ടെ പ​റ​ഞ്ഞു. തെ​രു​വി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ബു​ധ​നാ​ഴ്ച​ക​ളി​ൽ ത​ണ​ൽ​മ​രം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ൽ​കി​വ​രു​ന്നു​ണ്ട്. ഇ​വി​ടെ സ്ഥി​ര​മാ​യി എ​ത്തു​ന്ന​വ​രാ​ണു യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ അ​ധി​ക​വും. ക​ഴി​ഞ്ഞ​വ​ർ​ഷം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലു​ലു​മാ​ൾ കാ​ണി​ക്കാ​ൻ കൊ​ണ്ടു​പോ​യി​രു​ന്നു. മാ​ളി​നു​ള്ളി​ലെ തി​യ​റ്റ​റി​ൽ സി​നി​മ കാ​ണി​ച്ചും ഭ​ക്ഷ​ണം ന​ൽ​കി​യു​മാ​ണ് അ​വ​രെ തി​രി​കെ​യെ​ത്തി​ച്ച​ത്. രാ​ഷ്ട്ര​ദീ​പി​ക ക​ന്പ​നി മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ണ്‍. മാ​ത്യു എം. ​ചാ​ലി​ൽ, തേ​വ​ര കോ​ള​ജി​ലെ അ​ധ്യാ​പ​ക​ൻ ഫാ. ​ജോ​സ​ഫ് കു​സു​മാ​ല​യം, ഫാ. ​ആ​ന്‍റ​ണി കു​റി​ച്ചാ​യി​പ്പ​റ​ന്പി​ൽ, കോ​ള​ജ് അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ അം​ഗം പോ​ൾ രാ​ജ്, റോ​ട്ട​റി ക്ല​ബ് കൊ​ച്ചി​ൻ ഡൗ​ണ്‍​ടൗ​ണ്‍ പ്ര​സി​ഡ​ന്‍റ് വി​ജി മാ​ത്യു, ക​മ്യൂ​ണി​റ്റി സ​ർ​വീ​സ് ഡ​യ​റ​ക്ട​ർ ദി​നേ​ശ് ത​ന്പി എ​ന്നി​വ​രും യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. റോ​ട്ട​റി ക്ല​ബി​ന്‍റെ കോ​ള​ജി​ലെ വിം​ഗാ​യ റോ​ട്രാ​ക്കും യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top