×

“പിണറായി വിജയന്‍ 2000ത്തില്‍ പറഞ്ഞതുപോലെ ഒരാള്‍ പോലും വര്‍ദ്ധിപ്പിച്ച നികുതി അടയ്ക്കരുത്. ” – നടപടി വന്നാല്‍ കോണ്‍ഗ്രസ് സംരക്ഷിക്കുമെന്ന് കെ സുധാകരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി, സ്പ്രിംഗ്ളര്‍ അഴിമതി തുടങ്ങിയവ ഇതിനുദാഹരണമാണെന്ന് സുധാകരന്‍ വ്യക്തമാക്കി. യു ഡി എഫ് ജനങ്ങളെ അണിനിരത്തി സംഘടിപ്പിച്ച വമ്ബിച്ച പ്രക്ഷോഭങ്ങളാണ് ഈ ഏകാധിപതിയെ മുട്ടുകുത്തിക്കാന്‍ സഹായിച്ചത്. ജനങ്ങളുടെ മേല്‍ ബഡ്‌ജറ്റില്‍ അടിച്ചേല്‍പ്പിച്ച നികുതിഭാരം പിണറായി വിജയന് പിന്‍വലിക്കേണ്ടിവരും. ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരമുഖത്തുണ്ടാവും.

സമരത്തോടും മാദ്ധ്യമങ്ങളോടും ജനകീയപ്രക്ഷോഭങ്ങളോടും മുഖ്യമന്ത്രിയ്ക്ക് പരമപുച്ഛമാണ്. പിണറായി വിജയന്‍ 2000ത്തില്‍ പറഞ്ഞതുപോലെ ഒരാള്‍ പോലും വര്‍ദ്ധിപ്പിച്ച നികുതി അടയ്ക്കരുത്. അവര്‍ക്കെതിരെ നടപടി വന്നാല്‍ കോണ്‍ഗ്രസ് അവരെ സംരക്ഷിക്കും. സര്‍ക്കാരിനും പാര്‍ട്ടിക്കാര്‍ക്കും അഴിമതിക്കും ആഡംബരത്തിനുമാണ് ജനങ്ങളില്‍ നിന്ന് കുത്തിപ്പിഴിഞ്ഞ് പിരിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top