×

രണ്ടാം പിണറായി സര്‍ക്കാര്‍ 39,000 പേര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

തിരുവനന്തപുരം

ല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ 2016നുശേഷം പിഎസ്സി നിയമനം നല്‍കിയത് 2,28,801 പേര്‍ക്ക്.

ഇതില്‍ 39,275 ഉദ്യോഗാര്‍ഥികള്‍ക്കും നിയമനമായത് രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്തും. ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ഏറെ ഉയര്‍ന്ന നിയമന നിരക്കാണിത്.

 

നിയമനങ്ങള്‍ വേഗത്തിലും സുതാര്യവുമാക്കാന്‍ സ്വീകരിച്ച നടപടികളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായത്. യഥാസമയം ഒഴിവ് നികത്തിയും പുതിയ തസ്തിക സൃഷ്ടിച്ചും സര്‍ക്കാരും പിഎസ്സിയും ചരിത്രം സൃഷ്ടിച്ചു.

വിവിധ തസ്തികകളില്‍ ഒഴിവുണ്ടാകുമ്ബോള്‍ത്തന്നെ ഇ–-വേക്കന്‍സി സോഫ്റ്റ്വെയര്‍ വഴി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശിച്ചിരുന്നു. ഇത്തരം ഒഴിവുകളില്‍ റൊട്ടേഷന്‍ ക്രമത്തില്‍ നിയമന ശുപാര്‍ശ നല്‍കുന്നു. 2023ലെ പ്രതീക്ഷിത ഒഴിവുകള്‍ മുന്‍കൂറായി റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവികളോടും നിയമനാധികാരികളോടും ആവശ്യപ്പെട്ടിരുന്നു.

 

കൃത്യമായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഉറപ്പാക്കാന്‍ വകുപ്പ് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പരിശോധിച്ച്‌ നടപടിയെടുക്കുന്നുണ്ട്.

 

ഒഴിവുകളുടെ റിപ്പോര്‍ട്ടിങ്മുതല്‍ റാങ്ക്പട്ടിക തയ്യാറാക്കുന്നതുവരെ കംപ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്. നിയമന ശുപാര്‍ശകൂടി കംപ്യൂട്ടര്‍വല്‍ക്കരിക്കാനും നടപടിയാകുന്നു. ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി പിഎസ്സി ആസ്ഥാനത്തും ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളും സ്ഥാപിച്ചു.

 

റിക്രൂട്ട്മെന്റിലെ കാലതാമസം ഒഴിവാക്കാന്‍ എസ്‌എസ്‌എല്‍സി, പ്ലസ്ടു, ബിരുദ തലത്തിലുള്ള പൊതുപ്രാഥമിക പരീക്ഷയും നടത്തുന്നു. കാലഹരണപ്പെട്ടതോ അനിവാര്യമല്ലാത്തതോ ആയ തസ്തികകള്‍ക്കു പകരം ആവശ്യമായത് നിര്‍ണയിക്കാനും നടപടിയായതോടെ കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ടാകുന്നു.

 

റാങ്ക് ലിസ്റ്റുകളില്‍നിന്ന് പരമാവധി നിയമനങ്ങളെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയാണ് സര്‍ക്കാരും പിഎസ്സിയും മുന്നോട്ട് പോകുന്നത്. വിജ്ഞാപനംചെയ്യുന്ന വര്‍ഷംതന്നെ പരീക്ഷകള്‍ നടത്തുമെന്ന പിഎസ്സിയുടെ പ്രഖ്യാപനവും ഉദ്യോഗാര്‍ഥികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top