×

കേരളത്തിന്റെ ആകെ റവന്യൂ വരുമാനം 1,36,000 കോടി; ദേശീയപാതയ്ക്ക് മാത്രം ഖേരളത്തിന് നല്‍കുന്നത് – 1,30,000 കോടി – കെ സുരേന്ദ്രന്‍

ആകെ റവന്യൂ വരുമാനം 1,36,000 കോടി; ദേശീയപാതയ്ക്ക് മാത്രം കേന്ദ്രം നല്‍കുന്നത് – 1,30,000 കോടി – കെ സുരേന്ദ്രന്‍  പറഞ്ഞു

കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി കുടിശിക നല്‍കുന്നില്ലെന്ന ആരോപണത്തിന് ചുട്ടമറുപടിയുമായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

എന്‍.കെ. പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ ഇത് സംബന്ധിച്ച വിഷയം ഉന്നയിച്ചപ്പോഴാണ് മറുപടി നല്‍കിയുള്ള ധനമന്ത്രിയുടെ വിശദീകരണം.

കേരളം അഞ്ചു വര്‍ഷമായി കൃത്യമായ ഒരു രേഖ പോലും സമര്‍പ്പിച്ചിട്ടില്ല. ഓഡിറ്റ് ചെയ്ത കണക്കുകള്‍ നല്‍കുമ്ബോഴാണ് സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരം അനുവദിക്കുന്നത്. എന്നാല്‍ കേരളം അഞ്ചു വര്‍ഷമായിട്ട് ഇത് നല്‍കിയിട്ടില്ലെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി. ‘2018 മുതല്‍ ഒരു വര്‍ഷം പോലും അക്കൗണ്ടന്റ് ജനറലിന്റെ അംഗീകാരമുള്ള ജിഎസ്ടി നഷ്ടപരിഹാരത്തിനുള്ള രേഖ കേരളം ഹാജരാക്കിയിട്ടില്ല. ഫണ്ട് അനുവദിക്കാത്തതിന് പിന്നെങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുമെന്നും ധനമന്ത്രി. കുടിശിക നല്‍കാത്തത് എന്തെന്ന വിഷയത്തില്‍ ആദ്യം എന്‍.കെ.പ്രേമചന്ദ്രന്‍ കേരള സര്‍ക്കാരിനോട് ചോദിക്കാനും നിര്‍മല പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top