×

രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ പ്യാരി രംഗത്ത്.

കൊച്ചി: ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയ്‌ക്കെതിരെ പരാതിയുമായി അമ്മ പ്യാരി രംഗത്ത്. മകളും മരുമകനും ചേര്‍ന്ന് മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചുവെന്നാണ് അമ്മയുടെ പരാതി.

കൊച്ചിയിലെ ഫ്‌ളാറ്റില്‍ വെച്ചായിരുന്നു പീഡനമെന്നും ഇതേതുടര്‍ന്ന് ആലപ്പുഴയിലെ വീട്ടിലേക്ക് താമസം മാറിയെന്നും അമ്മ പ്യാരി നല്‍കിയ പരാതിയില്‍ പറയുന്നു. തങ്ങളുടെ ബന്ധുക്കളെയും മകളായ രഹ്ന ഫാത്തിമ ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ അമ്മ വ്യക്തമാക്കി. നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പരാതി നല്‍കിയത്.

ക്രൂരമായ പീഡനങ്ങളാണ് മകളില്‍ നിന്നും മരുമകനില്‍ നിന്നും നേരിടേണ്ടി വന്നത്. കൊച്ചിയിലെ ഫ്ളാറ്റില്‍ വെച്ച്‌ മാസങ്ങളോളം പീഡിപ്പിച്ചുവെന്നാണ് അമ്മ പറയുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ രഹ്ന ഫാത്തിമയെ പോലീസ് വിളിപ്പിക്കുകയും താക്കീത് നല്‍കി പറഞ്ഞയക്കുകയും ചെയ്തു. ഇത്തരത്തിലുള്ള ഉപദ്രവമോ ഭീഷണിപ്പെടുത്തലുകളോ ആവര്‍ത്തിച്ചാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം രഹ്ന ഫാത്തിമയ്‌ക്കെതിരായ കേസ് സ്റ്റേ ചെയ്യണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഹിന്ദു വികാരം വ്രണപ്പെടുത്തിയ കേസിലായിരുന്നു ഹൈക്കോടതിയുടെ തിരിച്ചടി. ‘ഗോമാതാ ഫ്രൈ’ എന്നപേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ രഹ്നാ ഫാത്തിമ സമൂഹമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിന്റെ തുടര്‍ നടപടികള്‍ നിര്‍ത്തിവെയ്‌ക്കാന്‍ ഉത്തരവിടണമെന്നും ഹൈക്കോടതിയില്‍ രഹ്ന ഫാത്തിമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു ഹൈക്കോടതി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top