×

തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ കോണ്‍ഗ്രസില്‍ ഇല്ല; എ കെ ആന്റണിയുടെ മകന്‍ അനില്‍

തിരുവനന്തപുരം> കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ അന്തിമചിത്രം തെളിഞ്ഞതിന് പിന്നാലെ ശശി തരൂരിന പരസ്യ പിന്തുണയുമായി എ കെ ആന്റണിയുടെ മകന്‍ അനില്‍ കെ ആന്റണി രം​ഗത്ത്.

എഐസിസി തെരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ അറിയിച്ച്‌ നാമനിര്‍ദേശ പത്രികയില്‍ എ കെ ആന്റണി ഒപ്പുവച്ചതിന് പിന്നാലെയാണ് ശശി തരൂരിന് ആശംസകളറിയിച്ച്‌ കെപിസിസി സോഷ്യല്‍ മീഡിയ കണ്‍വീനര്‍ കൂടിയായ അനില്‍ രം​ഗത്തെത്തിയത്.

തരൂരിനെക്കാള്‍ വലിയ നെഹ്‌റുവിയന്‍ കോണ്‍ഗ്രസില്‍ ഇല്ല; പരസ്യ പിന്തുണയുമായി ആന്റണിയുടെ മകന്‍

ഫെയ്സ്ബുക്കിലൂടെയാണ് അനില്‍ തരൂരിന് ആശംസ അറിയിച്ചത്. ശശി തരൂരിനെക്കാള്‍ വലിയ നെഹ്റുവിയന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഇല്ലെന്നാണ് അനില്‍ കെ ആന്റണിയുടെ കുറിപ്പ്. തരൂര്‍ മുന്നോട്ടുവെക്കുന്ന ആശയം കോണ്‍ഗ്രസിന്റെ വീണ്ടെടുപ്പിന് അനിവാര്യമാണെന്നും അനില്‍ പറയുന്നു. കോണ്‍ഗ്രസില്‍ മാറ്റം ആഗ്രഹിക്കുന്ന പുതുതലമുറ നേതാക്കള്‍ തനിക്കൊപ്പം നില്‍ക്കുമെന്ന് ശശി തരുര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുതിര്‍ന്ന നേതാവായിരുന്ന അന്തരിച്ച ജി കാര്‍ത്തികേയന്റെ മകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശബരീനാഥനാണ് തരൂരിന്റെ നാമനിര്‍ദേശ പട്ടികയില്‍ പിന്തുണച്ച ഒരാള്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top