×

അച്ഛന്‍ അന്നേ എന്നോട് പറഞ്ഞതാണ്..’;ബിജെപിയിലേക്കെന്ന വ്യക്തമായ സൂചനയുമായി ഹര്‍ദിക് പട്ടേല്‍

അഹമ്മദാബാദ്: താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന തീരുമാനം തെറ്റാണെന്ന് തന്റെ പിതാവ് പറഞ്ഞിരുന്നുവെന്ന് പട്ടീദാര്‍ നേതാവും മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റുമായ ഹര്‍ദിക് പട്ടേല്‍.

ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് വിടാനുള്ള തന്റെ തീരുമാനത്തില്‍ ഭാര്യയും കുടുംബവും വളരെ സന്തുഷ്ടരാണെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. അവര്‍ വര്‍ഷങ്ങളായി ബി ജെ പിയുടെ പ്രത്യയശാസ്ത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നപ്പോള്‍ ഭാര്യയുടെ വീട്ടുകാര്‍ പലപ്പോഴും എന്റെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു.

സത്യത്തില്‍ അച്ഛന്‍ ജീവിച്ചിരുന്നപ്പോള്‍ പറയുമായിരുന്നു, ഞാന്‍ തെറ്റായ പാര്‍ട്ടിയില്‍ ചേര്‍ന്നു എന്ന് ഇപ്പോള്‍, എന്റെ കുടുംബത്തിലെ എല്ലാവരും സന്തോഷത്തിലാണ്,” ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചത്. അതേസമയം ഹര്‍ദിക് പട്ടേല്‍ ബി ജെ പിയിലേക്ക് പോയേക്കുമെന്ന ഊഹാപോഹങ്ങളും ശക്തമാകുന്നുണ്ട്. വഴി നിശ്ചയിച്ചു എന്നും അത് ഉടന്‍ കണ്ടെത്തുമെന്നും ഹര്‍ദിക് പട്ടേല്‍ പറഞ്ഞു.

ഓരോ വ്യക്തിയും തന്റെ രാഷ്ട്രീയ ജീവിതത്തില്‍ സമൂഹത്തിന്റെ താല്‍പ്പര്യം, രാജ്യത്തിന്റെ താല്‍പ്പര്യം, സംസ്ഥാന താല്‍പ്പര്യം എന്നിവയുമായി മുന്നോട്ട് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊപ്പമായിരുന്നപ്പോള്‍ തനിക്ക് നേടാന്‍ കഴിയാത്തതെല്ലാം താന്‍ മുന്നോട്ട് കൊണ്ടുപോകുമെന്നും ഗുജറാത്തിലെ ജനങ്ങളുടെ അതേ പാതയില്‍ താന്‍ സഞ്ചരിക്കുമെന്നും ഹാര്‍ദിക് പട്ടേല്‍ പറഞ്ഞു. താന്‍ ബി ജെ പിയില്‍ ചേരുന്നതിന്റെ സൂചനയാണോ ഈ പരാമര്‍ശം എന്ന ചോദ്യത്തിന്, അടുത്ത 10 ദിവസത്തിനുള്ളില്‍ തന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് ഹാര്‍ദിക് പട്ടേല്‍ പറഞ്ഞത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top