×

പ്രതിപക്ഷ നേതൃസ്ഥാനം​ പുഷ്​പകിരീട​മല്ല; യു.ഡി.എഫിനെ തിരികെ കൊണ്ടു വരും -വി.ഡി സതീശന്‍

കൊച്ചി: പ്രതിപക്ഷ നേതൃസ്ഥാനം പുഷ്​പകിരീടമല്ലെന്ന ഉറച്ച ​ബോധ്യമുണ്ടെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​​ വി.ഡി സതീശന്‍. യു.ഡി.എഫിനെ അധികാരത്തിലേക്ക്​ തിരികെ കൊണ്ടു വരും. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തതില്‍ ഹൈക്കമാന്‍ഡി​നോട്​​ നന്ദിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

പ്രവര്‍ത്തനത്തില്‍ കാലാനുസൃതമായ മാറ്റം കൊണ്ടുവരും. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നു. തലമുറമാറ്റം എല്ലാ മേഖലയിലും വേണം. പ്രവര്‍ത്തനങ്ങള്‍ക്ക്​ എല്ലാവരുടേയും പിന്തുണ അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

മുമ്ബ്​ പ്രതിപക്ഷ നേതൃസ്ഥാനം വഹിച്ച രമേശ്​ ചെന്നിത്തല ഉള്‍പ്പടെയുള്ളവരുടെ പ്രവര്‍ത്തനം മോശമായിരുന്നില്ല. കോണ്‍​ഗ്രസിന്​ അടിത്തറയുണ്ടാക്കുന്നതില്‍ കെ. കരുണാകരന്‍ എ.കെ ആന്‍റണി, ഉമ്മന്‍ചാണ്ടി, രമേശ്​ ചെന്നിത്തല എന്നിവര്‍ക്ക്​ വലിയ പങ്കുണ്ടെന്നും സതീശന്‍ പറഞ്ഞു.

സര്‍ക്കാറിനെ അന്തമായി എതിര്‍ക്കുകയെന്നതല്ല പ്രതിപക്ഷത്തിന്‍റെ ധര്‍മ്മം. എന്നാല്‍ സര്‍ക്കാറിന്​ പിഴവുകളുണ്ടാവു​േമ്ബാള്‍ അത്​ ചൂണ്ടിക്കാട്ടും. മഹാമാരികാലത്ത്​ സര്‍ക്കാറി​നൊപ്പം നിന്ന്​ പ്രതിപക്ഷം പ്രവര്‍ത്തിക്കണമെന്നാണ്​ ജനം ആഗ്രഹിക്കുന്നത്​. ജനാധിപത്യത്തില്‍ ഏകാധിപത്യത്തിലേക്ക്​ പോകാനുള്ള ചില ഏണികളുണ്ട്​. അത്​ ഇല്ലാതാക്കുകയാണ്​ പ്രതിപക്ഷത്തിന്‍റെ ധര്‍മമെന്നും സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top