×

തോമസ് ഐസക്കും ബേബിയും എടുത്ത 13-ാം നമ്പര്‍ ഏത് മന്ത്രിക്ക് ?

13-ാം നമ്പര്‍ കാര്‍ എടുത്തവര്‍ പിന്നീട് വന്ന ടേമില്‍ മന്ത്രിയായിട്ടില്ല.

തിരുവനന്തപുരം: വീണ്ടും വിവാദത്തിന് തിരികൊളുത്തി 13ാം നമ്ബര്‍ സ്റ്റേറ്റ് കാര്‍. ദുശ്ശകുന പേടി കാരണം പതിമൂന്നാം നമ്ബര്‍ സ്റ്റേറ്റ് കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിമാര്‍ ആരും ഇതുവരെ തയാറായിട്ടില്ല. കഴിഞ്ഞ പിണറായി സര്‍ക്കാരിന്‍റെ തുടക്കത്തിലും പതിമൂന്നാം നമ്ബര്‍ കാര്‍ ആരുമെടുക്കാത്തത് വിവാദമായിരുന്നു.

വിവാദത്തിനു പിന്നാലെ ധനമന്ത്രി തോമസ് ഐസക് പതിമൂന്നാം നമ്ബര്‍ കാര്‍ ഏറ്റെടുക്കുകയായിരുന്നു. രാശിയില്ലാത്ത വീടെന്ന് പേരുകേട്ട മന്‍മോഹന്‍ ബംഗ്ലാവ് ഔദ്യോഗിക വസതിയാക്കുകയും ചെയ്തിരുന്നു തോമസ് ഐസക്.

ടൂറിസം വകുപ്പാണ് മന്ത്രിമാര്‍ക്ക് കാര്‍ നല്‍കുന്നത്. 2011 ല്‍ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്തും 13 ാം നമ്ബര്‍ കാര്‍ ഉണ്ടായിരുന്നില്ല. അതിന് മുമ്ബ് 2006 ല്‍ വി.എസ് അച്യൂതാനന്ദന്‍ സര്‍ക്കാരിന്‍റെ കാലത്ത് എം.എ ബേബിയായിരുന്നു 13ാം നമ്ബര്‍ കാര്‍ ഏറ്റെടുത്തത്.

 

മന്ത്രി വാഴില്ലെന്ന് പഴിയുള്ള മന്മോഹന്‍ ബംഗ്ലാവ് തോമസ് ഐസക്ക് താമസത്തിനായി തിരഞ്ഞെടുത്തത് അന്ധവിശ്വാസത്തെ തകര്‍ത്തെറിഞ്ഞ് വിപ്ലവം ഉണ്ടാക്കാനായിരുന്നു. പിണറായി ഭരണത്തിന് മുമ്ബുള്ള ഇടതുസര്‍ക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണന്‍ മുതല്‍ മോന്‍സ് ജോസഫ് വരെ നാല് മന്ത്രിമാര്‍ വരെ മാറി താമസിച്ചിട്ടും രാശിപിഴച്ച വീടാണിത്. മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ പിന്നീട് നിയമസഭ കാണില്ലെന്നാണ് അന്ധവിശ്വാസം. തോമസ് ഐസക്കിന്റെ കാര്യത്തിലും ഇതു സംഭവിച്ചു. പല അതികായകര്‍ക്കും അടിതെറ്റി. 13 നമ്ബര്‍ കാറിലും ഇതു തന്നെയാണ് അവസ്ഥ. ഇത്തവണ ഈ കാര്‍ നമ്ബര്‍ തന്നെ സര്‍ക്കാര്‍ ഒഴിവാക്കി. അപ്പോഴും മന്മോഹന്‍ ബംഗ്ലാവ് ഒരു മന്ത്രിക്ക് ഏറ്റെടുക്കേണ്ടി വരും.

പക്ഷേ ആര്‍ക്കും താല്‍പ്പര്യമില്ല. അതികായര്‍ അടിതെറ്റി വീണ വീടാണ് ഇത്. എം വിരാഘവന്‍ അവസാനം മന്ത്രിയായപ്പോള്‍ താമസിച്ചത് ഇവിടെയായിരുന്നു. ഇനി മത്സരിക്കാനില്ലെന്ന് നേരത്തെ തീരുമാനിച്ച ആര്യാടന്‍ മുഹമ്മദും അവസാനം മന്ത്രിയായപ്പോള് താമസിച്ചത് ഇവിടെയാണ്. രാശിപ്പിഴ തീര്‍ക്കാന്‍ കഴിഞ്ഞ ഇടതുമന്ത്രിസഭയുടെ കാലത്ത് ഈ വീടിന്റെ ഗേറ്റ് മാറ്റി സ്ഥാപിക്കുകയും മറ്റും ചെയ്തത് വിവാദമായിരുന്നു. കോടിയേരി താമസിക്കുമ്ബോഴായിരുന്നു ഈ മാറ്റം. മന്ത്രിമന്ദിരങ്ങളില്‍ ഏറ്റവും പ്രൗഢവും വിശാലവുമായതാണ് രാജ്ഭവനോട് ചേര്‍ന്നുനില്‍ക്കുന്ന മന്മോഹന്‍ ബംഗ്ലാവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top