×

എം.പി.മാര്‍ നിയമസഭയിലേക്കു മത്സരിക്കില്ല, സ്ഥാനാര്‍ത്ഥി നിര്‍ണയം നാലു ദിവസത്തിനകം പൂര്‍ത്തിയാകും-കെ. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ എം.പി.മാര്‍ മത്സരിക്കില്ലെന്ന് കെ.പി.സി.സി. വര്‍ക്കിംഗ് പ്രസ്ഡന്റ് കെ. സുധാകരന്‍. ഹൈക്കമാന്‍ഡ് നിലപാടും ഇതുതന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ. മുരളീധരന്‍ എം.പി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് ഇളവ് നല്‍കുന്നു എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുധാകരന്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളുടെ തിരക്കിലാണ് മുന്നണികള്‍. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം നാല് ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും പാലക്കാട് ഷാഫി പറമ്ബില്‍ എം.എല്‍.എ.ക്കെതിരെ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ.വി. ഗോപിനാഥനുമായി മത്സരിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ സീറ്റ് മുസ്ലീം ലീഗിന് വിട്ടുകൊടുക്കുന്ന കാര്യം ഇപ്പോള്‍ പാര്‍ട്ടിയുടെ മുന്നിലില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top