×

ശബരിമല വിഷയത്തില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യറാണോ; കടകംപള്ളിയോട് എന്‍എസ്‌എസ്

പെരുന്ന: ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്നും ശബരിമല കേസില്‍ പുതിയ സത്യവാങ്മൂലം നല്‍കാന്‍ തയ്യാറുണ്ടോയെന്ന് മന്ത്രി കടകംപള്ളിയോട് എന്‍എസ്‌എസ് . ശബരിമല വിഷയത്തില്‍ കടകംപള്ളി ഖേദപ്രകടനം നടത്തിയതിന് പിന്നാലെയാണ് പുതിയ സത്യവാങ്മൂലം നല്‍കാന്‍ നടപടിയുണ്ടാകുമോ എന്ന ചോദ്യവുമായി എന്‍എസ്‌എസ് വാര്‍ത്തക്കുറിപ്പിറക്കിയത്.

മന്ത്രി പറഞ്ഞതില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ആരാധാവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ശബരിമലയില്‍ യുവതപ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ടു വിശാലബഞ്ചിന്റെ മുന്നില്‍ ഒരു പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുമോ. അതിന് ആവശ്യമായ നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടതെന്നും എന്‍എസ്‌എസ് പ്രസ്താവനയില്‍ പറയുന്നു. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ തയ്യറാകാതെ ഏതു മാര്‍ഗ്ഗവും സ്വീകരിച്ച്‌ കോടതിവിധി പൊടുന്നനെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അതിനെ തുടര്‍ന്ന് രാജ്യമെമ്ബാടും ഉണ്ടായ സംഭവവികാസങ്ങള്‍ ഏവര്‍ക്കും അറിവുള്ളതാണ്.

2018ല്‍ ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ഖേദം ഉണ്ടെന്നും അന്നത്തെ സംഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും തനിക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നുവെന്നാിരുന്നു കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ദേവസ്വം മന്ത്രിയുെട പ്രസ്താവന ഏതു സാഹചര്യത്തില്‍ ഉണ്ടായിട്ടുള്ളതാണെന്ന് ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂവെന്നും പ്രസ്താവനയില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top