×

വാഗ്ദാനങ്ങൾ കടലാസിൽ മാത്രമൊതുക്കി ജനങ്ങളെ വഞ്ചിക്കുന്നവരോട് ഒരിക്കലും യോജിക്കാനാവില്ല – ജോസ്. കെ. മാണി

പാലാ: പാലാ നിയോജക മണ്ഡലത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ ഇരുനൂറിൽപ്പരം കുടുംബ സംഗമങ്ങളിൽ പങ്കെടുത്തതിൻ്റെ ആവേശവുമായി ജോസ്. കെ. മാണി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മുന്നേറുന്നു. ഒരു മണ്ഡലത്തിൽ ശരാശരി 15 കുടുംബ സംഗമങ്ങളിലെങ്കിലും ജോസ്. കെ. മാണിയും ഇടതുമുന്നണി നേതാക്കളും പങ്കെടുത്തിരുന്നു.

സംസ്ഥാന സർക്കാരിൻ്റെ ഭരണ നേട്ടങ്ങൾ വിശദീകരിച്ച സമ്മേളനങ്ങളിൽ തുടർ ഭരണം ഉറപ്പുവരുത്താൻ ഒറ്റക്കെട്ടായി നീങ്ങേണ്ടതിൻ്റെ ആവശ്യകതയും ജോസ്. കെ. മാണി ചൂണ്ടിക്കാട്ടി.
കൊച്ചു കുട്ടികൾ മുതൽ വനിതകളും വയോജനങ്ങൾ വരെയുള്ളവരും കുടുംബ സമ്മേളനങ്ങളിൽ ഉത്സാഹത്തോടെ പങ്കെടുത്തത് ഇടതു മുന്നണിയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

 

വാഗ്ദാനങ്ങൾ കടലാസിൽ മാത്രമാക്കാനില്ല : ജോസ്. കെ. മാണി

വാഗ്ദാനങ്ങൾ കടലാസിൽ മാത്രമൊതുക്കി ജനങ്ങളെ വഞ്ചിക്കുന്ന സമീപനത്തോട് ഒരിക്കലും യോജിക്കാനാവില്ലെന്ന് ജോസ്. കെ. മാണി പറഞ്ഞു.

പാലാ മണ്ഡലത്തിലെ വിവിധ കുടുംബ സമ്മേളനങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടതു സർക്കാർ പാലായോടു പ്രത്യേക താൽപ്പര്യം കാണിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈ എടുത്ത് പാലായ്ക്കായി പ്രത്യേകം വികസന പദ്ധതികൾ കൊണ്ടു വന്നു. എന്നാൽ ചിലരുടെ പിടിപ്പുകേടും അവഗണനയും കൊണ്ട് അതെല്ലാം ഫയലിൽ ഉറങ്ങി. ഓരോ പദ്ധതിക്കും വേണ്ട തുടർപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനോ അതിനായി പ്രവർത്തിക്കാനോ ഉത്തരവാദിത്വപ്പെട്ടവർ താൽപ്പര്യം കാട്ടിയില്ല .

മുഖ്യമന്ത്രി അനുവദിച്ച കോടികൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ തത്രപ്പെട്ട ചിലർ എന്തുകൊണ്ടോ ഇതൊന്നും ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന വിധം പ്രാവർത്തികമാക്കിയില്ലെന്നും ജോസ്. കെ. മാണി ചൂണ്ടിക്കാട്ടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top