×

ശബരിമല – ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്ങ് മൂലം പിന്‍വലിക്കണ – ഉമ്മന്ചാണ്ടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ ശബരിമല രാഷ്ടരീയ കേരളത്തില്‍ വീണ്ടും ചര്‍ച്ചയാക്കപ്പെടുന്ന സാഹചര്യത്തില്‍ ശബരിമല ശബരിമല രാഷ്ട്രീയ അജണ്ടയാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. എന്നാല്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് നിലവിലെ വിഷയം. സര്‍ക്കാര്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നു പറയാന്‍ എല്‍.ഡി.എഫിന് ധൈര്യമുണ്ടോയെന്ന് പ്രതിപുക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചിരുന്നു. മുഖ്യമന്ത്രി നവോത്ഥാന നായകന്റെ കപട വേഷം അഴിച്ചുവെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എന്നാല്‍ മതേതരത്വപാര്‍ട്ടി എന്ന സ്വയം വിലയിരുത്തുന്ന യു.ഡി.എഫ്. മുഖ്യ തിരഞ്ഞെടുപ്പ് അജണ്ടയായി ശബരിമലയെ മാറ്റുന്നതില്‍ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്. ആചാര സംരക്ഷണം പ്രചാരണ തന്ത്രമാക്കുമ്ബോള്‍ പ്രതിരോധത്തിലാവുന്നത് ബി.ജെ.പി.യും ഇടതു മുന്നണിയുമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top