×

വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ കൂടുതലും ഇരുചക്രവാഹന യാത്രക്കാര്‍ ; 2020 ലെ കണക്കുകള്‍ പുറത്ത്

സം​സ്ഥാ​ന​ത്ത്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ മ​രി​ക്കു​ന്ന​വ​രി​ല്‍ 42 ശ​ത​മാ​ന​വും ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ര്‍. 2020 ജ​നു​വ​രി മു​ത​ല്‍ ഡി​സം​ബ​ര്‍ വ​രെ​യു​ള്ള പൊ​ലീ​സ് ക്രൈം​ ​റെക്കോര്‍ഡ്സിലാണ് ​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ക്കാ​ല​യ​ള​വി​ല്‍ 1249 പേ​​ര്‍​ക്കാ​ണ്​ ഇ​രു​ച​ക്ര വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ ജീ​വ​ന്‍ പൊ​ലി​ഞ്ഞ​ത്. 970 പേ​ര്‍ ബൈ​ക്ക​പ​ക​ട​ങ്ങ​ളി​ലും 269 പേ​ര്‍ സ്​​കൂ​ട്ട​ര്‍ അ​പ​ക​ട​ങ്ങ​ളി​ലും മ​രി​ച്ചു​. 2019ല്‍ ​ആ​കെ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ളി​ല്‍ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ 40 ഉം 2018​ല്‍ 38 ഉം ​ശ​ത​മാ​ന​മാ​യി​രു​ന്നു.

2020ല്‍ ​ലോ​ക്​​​ഡൗ​ണി​ല്‍ അ​പ​ക​ട​നി​ര​ക്കും മ​ര​ണ​നി​ര​ക്കും കുറഞ്ഞെങ്കിലും ലോ​ക്​​ഡൗ​ണ്‍ പി​ന്‍​വ​ലി​ച്ച​ശേ​ഷം കു​ത്തനെ കൂ​ടി​യ​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. 2020 ഏ​പ്രി​ലി​ല്‍ 354 അ​പ​ക​ട​ങ്ങ​ളി​ല്‍ 52 പേര്‍ മ​രി​ച്ച​പ്പോള്‍ ഡി​സം​ബ​റി​ല്‍ 2323 അ​പ​ക​ട​ങ്ങ​ളി​ലാ​യി 370 ജീ​വ​നു​ക​ള്‍ ന​ഷ്​​ട​പ്പെ​ട്ടു.

11,831 ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളാ​ണ്​ 2020ല്‍ ​അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. 9046 ബൈ​ക്കു​ക​ളും 2785 സ്​​കൂ​ട്ട​റു​ക​ളും. സം​സ്ഥാ​ന​ത്ത്​ ഇ​ക്കാ​ല​യ​ള​വി​ല്‍ 27,877 വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ലാ​യി 2979 പേ​രാ​ണ് ആ​കെ​ മ​രി​ച്ച​ത്.

സം​സ്ഥാ​ന​ത്ത്​ അ​പ​ക​ട​ത്തി​ല്‍​പെ​ടു​ന്ന​വ​യി​ല്‍ കാ​റു​ക​ളാ​ണ്​ ര​ണ്ടാ​മ​ത്​. ഒ​രു വ​ര്‍​ഷ​ത്തി​നി​ടെ 7729 കാ​റ​പ​ക​ട​ങ്ങ​ളി​ല്‍ 614 പേ​ര്‍ മ​രി​ച്ചു. 1192 ലോ​റി അ​പ​ക​ടം​വ​രു​ത്തി 614 പേ​രും 2458 ഓട്ടോ അ​പ​ക​ട​ങ്ങ​ളി​ല്‍ 146 പേ​രും 713 സ്വ​കാ​ര്യ ബ​സ​പ​ക​ട​ങ്ങ​ളി​ല്‍ 105 പേ​രും 520 മി​നി ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 86 പേ​രും 414 ടി​പ്പ​ര്‍ ലോ​റി അ​പ​ക​ട​ങ്ങ​ളി​ല്‍ 70 പേ​രും 349 മീ​ഡി​യം ച​ര​ക്കു​വാ​ഹ​ന അ​പ​ക​ട​ങ്ങ​ളി​ല്‍ 53 പേ​രും 296 കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സു​ക​ളി​ല്‍ 52 പേ​രും ഒ​രു​വ​ര്‍​ഷ​ത്തി​നി​ടെ മ​രി​ച്ചു.

103 അ​പ​ക​ട​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച്‌​ മ​രി​ച്ച​ത്​ 24 പേ​ര്‍. അ​പ​ക​ടം വ​രു​ത്തു​ന്ന​തി​ല്‍ ആം​ബു​ല​ന്‍​സു​ക​ളും പി​ന്നി​ല​ല്ല. 129 ആം​ബു​ല​ന്‍​സ്​ അ​പ​ക​ട​ങ്ങ​ളി​ല്‍ 22 പേ​രാ​ണ്​ മ​രി​ച്ച​ത്. 18ഉം ​സ്വ​കാ​ര്യ ആം​ബു​ല​ന്‍​സു​ക​ളാ​യി​രു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top