×

” 6 സിറ്റിംഗ് എംഎല്‍എ മാരെ മാറ്റും – ‘ഒരു മണ്ഡലവും പട്ടയമായി കൊടുത്തതല്ല – – തറപ്പിച്ച് കാനം

തിരുവനന്തപുരം: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ച്‌ സി.പി.ഐ. തുടര്‍ച്ചയായി മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കില്ല. പാര്‍ട്ടി നിര്‍വാഹക സമിതി യോഗത്തിന്റെ തീരുമാനം സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ചു.

മാനദണ്ഡമനുസരിച്ചാണെങ്കില്‍ മന്ത്രിമാരും മുന്‍മന്ത്രിമാരുമടക്കം മുതിര്‍ന്ന നേതാക്കള്‍ ഇത്തവണ നിയമസഭയിലെത്തില്ല. മന്ത്രിമാരായ കെ.രാജു, പി.തിലോത്തന്‍, വി.എസ് സുനില്‍കുമാര്‍, മുന്‍മന്ത്രിമാരായ മുല്ലക്കര രത്‌നാകരന്‍, സി.ദിവാകരന്‍ എന്നിവര്‍ക്കും ഇ.എസ് ബിജിമോള്‍ എം.എല്‍.എയ്ക്കും ഇത്തവണ സീറ്റുണ്ടാവില്ല.

സീറ്റ് വിഭജനം സംബന്ധിച്ച്‌ സി.പി.എമ്മുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയിലെത്തിയിട്ടില്ല.

അച്ചടക്ക നടപടിക്ക് വിധേയനായ പി.എസ് സുപാലിനെ സി.പി.ഐ സംസ്ഥാന കൗണ്‍സിലിലേക്ക് തിരിച്ചെടുത്തു. സസ്‌പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് നടപടി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top