×

അപരന്‍മാരുണ്ടെങ്കില്‍ നാട്ടില്‍ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ ചേര്‍ക്കാന്‍ തിങ്കളാഴ്ച അവസരം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്ബോള്‍ അപരന്മാര്‍ വോട്ടുചോര്‍ത്തുമെന്ന പേടി ഇനി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ട. ഒരേ വാര്‍ഡില്‍ മത്സരിക്കാന്‍ ഒരേ പേരില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ പേരില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് ഇന്നലെ പുറത്തിറങ്ങി.

ഒരേ പേര് തലവേദനയാകുമെന്ന് തോന്നിയാല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് സ്വന്തം പേരിനൊപ്പം ഡോക്ടര്‍, അഡ്വക്കേറ്ര് തുടങ്ങിയ പദങ്ങളോ നാട്ടില്‍ അറിയപ്പെടുന്ന മറ്റേതെങ്കിലും പേരോ കൂട്ടിച്ചേര്‍ക്കാം.

നാമനിര്‍ദേശ പത്രികയില്‍ പേരുമാറ്റം അറിയിച്ചിട്ടില്ലെങ്കില്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മുമ്ബ് പ്രത്യേക അപേക്ഷ വരണാധികാരിക്ക് നല്‍കണം. അപേക്ഷയില്‍ നല്‍കുന്ന പേരായിരിക്കും ബാലറ്റ് പേപ്പറിലുണ്ടാകുക.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top